ചെന്നൈ: മെട്രോ യാത്രയ്ക്കിടയില്‍ കരുണാനിധിയുടെ മകനും ഡിഎംകെ ട്രഷററുമായ എം കെ സ്റ്റാലിന്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവം വിവാദമാകുന്നു. മര്‍ദ്ദനത്തിന്റെ ക്‌ളോസ് അപ്പ് ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞു.എന്നാല്‍ സംഭവം നിഷേധിച്ചുകൊണ്ട് ഡിഎംകെ നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
ചെന്നൈ മെട്രോ അവതരിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു സ്റ്റാലിന്റെ വിവാദ പ്രവര്‍ത്തി. പരിപാടിയില്‍ സ്റ്റാലിന് പുറമേ ഡിഎംഡികെ നേതാവ് വിജയകാന്തും യാത്രയ്ക്കുണ്ടായിരുന്നു. 14,600 കോടിയുടെ മെട്രോ റെയില്‍ പദ്ധതിക്ക് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ജയലളിതയായിരുന്നു തുടക്കം കുറിച്ചിരുന്നു.യാത്രയില്‍ സ്റ്റാലിനൊപ്പം അനേകം പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സംഭവത്തെ അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും രംഗത്തെത്തിയിട്ടുണ്ട്
-എജെ-