വ്യാജ ബിരുദം: ബീഹാറില്‍ 1400 പ്രഥമിക അധ്യാപകര്‍ പുറത്ത്

 

പാട്‌ന: ബീഹാറില്‍ വ്യാജ ബിരുദവുമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്ന 1400 അധ്യാപകര്‍ പുറത്ത്. വ്യജ ബുരുദക്കരായ അധ്യാപകര്‍ക്കെതിരെ ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് വ്യാജ ബിരുദമുള്ള 1400 അധ്യാപകര്‍ രാജിവച്ച് പോയത്. വരു ദിവസങ്ങളില്‍ ഇനിയും കുറേപേര്‍ കൂടി രാജിവച്ചേക്കുമെന്നാണ് ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സൂചന.

വ്യാജ ബിരുവുമായി അധ്യാപക ജോലി ചെയ്യുവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കാന്‍ പാട്‌ന ഹൈക്കോടതി ബീഹാര്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.
‘ഈ മാസം എട്ടിനുള്ളില്‍ മുഴുവന്‍ വ്യാജ ബിരുദക്കാരും സര്‍വ്വീസില്‍ നിന്നും രാജിവച്ച് പോവണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനുശേഷമേ എത്ര വ്യജ ബുരുദക്കാര്‍ അധ്യാപകരായി ജോലി ചെയ്തിരുന്നുവെന്നുള്ള എണ്ണം പറയാനാകുകയുള്ളു’ ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍കെ മഹാജന്‍ പറഞ്ഞു.

സര്‍ക്കാര്‍ അനുവദിച്ച സമയത്തിനുള്ളില്‍ രാജിവച്ച് പോവാത്തവര്‍ക്കെതിരേ കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോവും. അവര്‍ ഇതുവരെ സര്‍ക്കാരില്‍ നിന്നും കൈപറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്നു അദ്ദേഹം പറഞ്ഞു.

ആക്ടിവിസ്റ്റ് രഞ്ജിത്ത് പണ്ഡിഡ് നല്‍കിയ പൊതു താത്പര്യ ഹര്‍ജിയില്‍, പാട്‌ന ഹൈക്കോടതി ജസ്റ്റിസ് എല്‍ നരസീംഹ റെഡി, സുധീര്‍ സിംഗ് എന്നിവരാണ് വിധി പറഞ്ഞിരുന്നത്. ബീഹാറില്‍ ആകെ 3.5 ലക്ഷം െ്രെപമറി അധ്യാപകരാണ് ജോലി ചെയ്യുന്നത്. ഹൈക്കോടതി ഇടപെടലിനെ തുര്‍ന്ന് ഡിഎസ്പിയുെട നേതൃത്വത്തില്‍ 38 ഉദ്യോഗസ്ഥരെ വ്യാജ ബിരുദമുള്ളവരായ അധ്യാപകരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് അധ്യാപകര്‍ സ്വയം രാജിവച്ച് പോയത്.
-എജെ-

Share this news

Leave a Reply

%d bloggers like this: