പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ത്തിയത് ആരാണെന്ന് ആന്റി പൈറസി സെല്‍ കണ്ടെത്തണമെന്ന് സിനിമയിലെ നായകന്‍ നിവിന്‍ പോളി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് നിവിന്‍ പോളി ആന്റി പൈറസി സെല്ലിനെതിരെയും, സംഭവത്തില്‍ പ്രതികരിക്കാതിരിക്കുന്നവരെയും കുറ്റപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നിങ്ങള്‍ മൗനം പാലിച്ചാല്‍ നാളെ നിങ്ങള്‍ക്കിത് സംഭവിച്ചാല്‍ പ്രതികരിക്കാന്‍ ആരും ഉണ്ടാവില്ലെന്നും നിവിന്‍ പറയുന്നു.
-എജെ-