ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം:ഡബ്ലിന്‍ ബീച്ചുകളില്‍ നീന്തല്‍ നിരോധിച്ചു

 

ഡബ്ലിന്‍: ബീച്ചില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ബീച്ചുകളില്‍ കുളിക്കാന്‍ പോകുന്നവര്‍ ഇത് ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. റഷ് ഹാര്‍ബര്‍ ബീച്ചിലാണ് ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍. ഇതേ തുടര്‍ന്ന ഫിനഗല്‍ കൗണ്ടി കൗണ്‍സില്‍ വാണിംഗ് നോട്ടീസ് പുറപ്പെടുവിച്ചു. തെക്കന്‍ ബീച്ചുകളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം മെയ് മാസത്തില്‍ 100 മില്ലീലിറ്ററില്‍ 10 ആയിരുന്നിടത്തുനിന്ന് 624 ആയി വര്‍ധിച്ചിരിക്കുകയാണ്.

സമീപപ്രദേശങ്ങളില്‍ നിന്നുള്ള 2700 വീടുകൡ നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുക്കുന്നതാണ് വെള്ളത്തില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം വര്‍ധിക്കാന്‍ കാരണം. ചൂടുകാലമായതിനാല്‍ ബിച്ചുകളില്‍ കുളിക്കാനെത്തുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ റഷ് ഹാര്‍ബറില്‍ നീന്തല്‍ പാടില്ലെന്ന നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.

-എജെ-

Share this news
%d bloggers like this: