ബൈററ്റ്: സിറിയന്‍ പട്ടണമായ പാല്‍മൈരയിലെ മ്യൂസിയത്തിന് മുന്നിലുള്ള രണ്ടായിരം വര്‍ഷം പഴക്കമുള്ള സിംഹപ്രതിമ ഐസിസ് ഭീകരര്‍ തകര്‍ത്തു. അല്‍ലാത്ത് എന്നറിയപ്പെടുന്ന സിംഹപ്രതിമ കഴിഞ്ഞ ആഴ്ചയാണ് ഭീകരര്‍ തകര്‍ത്തതെന്ന് രാജ്യത്തെ പുരാവസ്തു ഡയറക്ടര്‍ മാമൂന്‍ അബ്ഹല്‍കാരിം പറഞ്ഞു.
പത്ത് അടി നീളവും പതിനഞ്ച് ടണ്‍ ഭാരവുമുള്ള പ്രതിമയാണ് അല്‍ലാത്ത്. 1977ല്‍ പോളിഷ് പുരാവസ്തു സംഘമാണ് ചുണ്ണാന്പ്കല്ലില്‍ നിര്‍മിച്ച ഈ പ്രതിമ കണ്ടെത്തിയത്. പ്രതിമയ്ക്ക് ചുറ്റും ഇരുന്പ് ഫലകങ്ങള്‍ നിര്‍മിച്ച് സംരക്ഷിച്ചിരുന്നതാണെന്നും എന്നാല്‍ പട്ടണത്തിലേക്ക് ഐസിസ് എത്തി അതിനെ തകര്‍ക്കുമെന്ന് തങ്ങള്‍ കരുതിയില്ലെന്നും അബ്ഹല്‍കാരിം പറഞ്ഞു.
പ്രതിമ തകര്‍ത്തതിലൂടെ പാല്‍മൈരയുടെ പൈതൃകത്തിന് എതിരായ ഗൗരവമുള്ള കുറ്റകൃത്യമാണ് ഐസിസ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.