ന്യൂയോര്‍ക്ക്: ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന പരിപാടിയില്‍ മഴവില്‍ പതാകയുമായി നിന്ന ബാലികക്കെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ ആക്ടിവിസ്റ്റ്. അമേരിക്കയിലെ ഒഹയോയ്ക്ക് അടുത്തുള്ള കൊളംബസില്‍ നടന്ന കോം ഫെസ്റ്റിലാണ് സംഭവം. ബാലികയും ഇയാളും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
‘ജീവിതത്തിലുടനീളം നിനക്ക് വേണ്ടത് സ്‌നേഹമാണ്. ക്രിസ്തുവാണ് അത് നിനക്ക് തരിക. എന്നാല്‍, സ്വവര്‍ഗ പ്രണയികളുടെ ലോകം വ്യത്യസ്തമാണ്. ആ ലോകം നിനക്ക് ഹൃദയവേദനകള്‍ തരും. വിവാഹ മോചനം തരും. തീര്‍ത്താല്‍ തീരാത്ത വേദനകള്‍ തരും’ബാലികയോട് അയാള്‍ പറയുന്നു. കുട്ടിക്ക് ചുറ്റുമുള്ള ആളുകളാടും അയാള്‍ ഇക്കാര്യം പറയുന്നത് വീഡിയോയില്‍ കാണാം. പിന്നീട് പൊലീസ് എത്തി ഇയാളെ സ്ഥലത്തുനിന്ന് നീക്കം ചെയ്തു.
-എജെ-