നഴ്‌സുമാര്‍ക്കെതിരെ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ അച്ചടക്കനടപടി

ഡബ്ലിന്‍: ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുകയും രോഗികളോട് അപമര്യാദയായി പെരുമാറകയും ചെയ്ത നഴ്‌സുമാര്‍ക്കെതിരെ അച്ചടക്കനടപടിയുമായി ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ്. നഴ്‌സിംഗ് ഹോമിലെ ഹീറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാതെ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ നഴ്‌സ് മാനേജരുടെ പിന്‍സമ്പര്‍ റദ്ദാക്കിയതായി നഴ്‌സിംഗ് ബോര്‍ഡ് അറിയിച്ചു. നഴ്‌സിംഗ് ഹോമിലെ ഏഴുതാമസക്കാരുള്ള ഒരു യൂണിറ്റിലെ അന്തേവാസികള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കേടായ ഹീറ്റിംഗ് സിസ്റ്റം മാറ്റി വയ്ക്കാന്‍ തയാറാകാതിരുന്ന സിഎന്‍എം ആയ ബിജിത്ത് മേരി മര്‍ഫിയുടെ രജിസ്‌ട്രേഷനാണ് റദ്ദ് ചെയ്തത്.

രോഗിയുടെ മുഖത്ത് തുപ്പിയ ആഫ്രിക്കന്‍ നഴ്‌സായ രജീന ഊര്‍സുല ഒസ്വാസ്‌കയെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി തീരുമാനിച്ചു. തര്‍ക്കം ഉണ്ടാകുന്നതിനിടെ ഇവര്‍ രോഗിയുടെ മുഖത്തു തുപ്പിയെന്നാണ് കേസ്. മരുന്നുകൊടുക്കുന്നതിനുള്ള രേഖകളില്‍ ഒപ്പുവെയ്ക്കാതിരുന്ന എലിനിയോര്‍ ഓ ഡവോയര്‍ എന്ന നഴ്‌സിനെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചു. രോഗികളുടെ ക്ലിനിക്കല്‍ ഒബ്‌സര്‍വേഷന്‍ എടുത്തില്ല, സമയത്തിന് മരുന്ന് നല്‍കിയില്ല എന്ന കുറ്റവും ഇവര്‍ക്കെതിരെയുണ്ട്. നഴ്‌സിംഗ് മിഡ് വൈഫറി ബോര്‍ഡ് റെക്കോര്‍ഡുകള്‍ സൂക്ഷിക്കാതിരുന്നതിനും നടപടികളില്‍ തെറ്റുവരുത്തിയതിനും ഇന്ത്യാക്കാരിയായ മീനു ബജാജ് എന്ന നഴ്‌സിനെതിരെയും താക്കീത് ചെയ്തിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: