ഡബ്ലിന്‍: ബോട്ടിലിന്റെ ലേബലില്‍ പതിക്കാത്ത വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് Lidl elderflower drink വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഫുഡ് സേഫറ്റി അതോറിറ്റി ഓഫ് അയര്‍ലന്‍ഡ് (FSAI) നിര്‍ദേശം നല്‍കി. Lidl ന്റെ Deluxe Elderflower Pressé യില്‍ സള്‍ഫേറ്റിന്റെയും സള്‍ഫര്‍ ഡയോക്‌സൈഡിന്റെയും സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ബോട്ടിലിന്റെ പുറത്തെ ലേബലില്‍ രേഖപ്പെടുത്തിയിട്ടില്ല. അലര്‍ജിയുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് FSAI അറിയിച്ചു.
പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് Lidl ഇപ്പോള്‍ എല്ലാ ഡ്രിംഗ്‌സ ബോട്ടിലുകളും വിപണിയില്‍ നിന്ന് തിരിച്ച് വിളിക്കുകയാണ്.
-എജെ-