കാര്‍ ഓടിച്ചത് ഹേമ മാലിനിയെന്ന് ദൃക്‌സാക്ഷികള്‍; താരത്തിന് ലഭിച്ചത് വിഐപി ചികിത്സ,തങ്ങള്‍ക്ക് ലഭിച്ചത് വേദനയുമെന്ന് ബന്ധുക്കള്‍

 
ദൗസ: രണ്ടര വയസ്സുകാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ചലച്ചിത്ര താരവും ബിജെപി എംപിയുമായ ഹേമ മാലിനിയാണെന്ന് ദൃക്‌സാക്ഷികള്‍. ഹേമ മാലിനി മദ്യലഹരിയിലായിരുന്നതായും ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. അപകട ശേഷം ഹേമ മാലിനിക്ക് പ്രത്യേക പരിഗണനയാണ് ലഭിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഹേമ മാലിനിക്ക് ലഭിച്ചത് മികച്ച ചികിത്സയും തങ്ങള്‍ക്ക് ലഭിച്ചത് വേദനയുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. കാറിന്റെ സ്റ്റിയറിങ്ങില്‍ ഇടിച്ചാണ് ഹേമ മാലിനിയുടെ നെറ്റിയില്‍ പരുക്കേറ്റതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് തന്നെ പറയുന്നു. സംഭവത്തില്‍ ഹേമ മാലിനിയുടെ െ്രെഡവര്‍ മഹേഷ് താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജസ്ഥാനിലെ ദൗസയില്‍ ഇന്നലെ രാത്രി ഹേമാമാലിനി സഞ്ചരിച്ച് മേഴ്‌സിഡസ് ബെന്‍ക് കാറും ആള്‍ട്ടോ കാറും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആള്‍ട്ടോയിലുണ്ടായിരുന്ന രണ്ടര വയസ്സുകാരി സോനം മരിച്ചു. സോനത്തിന്റെ അച്ഛന്‍ ഹനുമാന്‍ ഖണ്ഡേവാള്‍, അമ്മ ശിഖയും നാലുവയസ്സുള്ള സഹോദരന്‍ സൊമില്‍, മറ്റൊരു ബന്ധു സീമ എന്നിവര്‍ക്കും ഹേമ മാലിനിക്കും പരുക്കേറ്റിരുന്നു. മുഖപത്ത് സാരമല്ലാത്ത പരുക്കേറ്റ ഹേമ മാലിനിക്ക് അധികൃതര്‍ വിഐപി പരിഗണനയുള്ള ചികിത്സലഭിക്കാനായി അപകട സ്ഥലത്തുനിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റിയത്. മറ്റുള്ളവര്‍ക്ക് നല്‍കിയ ചികിത്സ അത്രയൊന്നും സൗകര്യമില്ലാത്ത സര്‍ക്കാര്‍ ആശുപത്രിയായ എസ്എംഎസ് ആശുപത്രിയിലും. അപകടത്തില്‍ നാലുവലയസ്സുള്ള സോമിലിന്റെ കാല്‍ ഒടിഞ്ഞ് തീവ്രപരിചര വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛന്റെയും എല്ല് ഒടിഞ്ഞിട്ടുണ്ട്. അമ്മയുടെയും പരുക്കും സാരമുള്ളതാണ്. ഉടന്‍തന്നെ മികച്ച ചികിത്സ ഉറപ്പാക്കിയിരുന്നുവെങ്കില്‍ രണ്ടര വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

രണ്ടുതരത്തിലുള്ള ചികിത്സയാണ് ഹേമമാലിനിക്കും തങ്ങളുടെ കുടുംബത്തിനും ലഭിച്ചതെന്ന് മരിച്ച കുട്ടിയുടെ ബന്ധുവായ രാജീവ് ഗുപ്ത ആരോപിച്ചു. ഹേമമാലിനിക്ക് വിഐപി പരിഗണനയോടെ നക്ഷത്ര സൗകര്യമുള്ള ചികിത്സ ലഭിച്ചപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചത് വേദന മാത്രമാണെന്ന് അവര്‍ പറഞ്ഞു. അപകടത്തിന് ശേഷം ആള്‍ട്ടോ കാറിലുണ്ടായിരുന്നവരുടെ പരുക്കിനെ പറ്റി അന്വേഷിക്കാനോ അവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താനോ എംപി കൂടിയായ ഹേമമാലിനി തയ്യാറായില്ലെന്ന് ആക്ഷേപവും ഉര്‍ന്നിട്ടുണ്ട്. ഹേമമാലിനിയുടെ നെറ്റിയിലാണ് പരുക്കെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്നയുടന്‍ തന്നെ പ്രാദേശിക ബിജെപി നേതാവ് ഒരുക്കിക്കൊടുത്ത മറ്റൊരു വാഹനത്തില്‍ ഹേമമാലിനി ജെയ്പൂരിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പോവുകയായിരുന്നു. പരുക്കേറ്റ മറ്റുള്ളവരെ കുറിച്ച് അന്വേഷിക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: