കേരള ഹൗസ് കാര്‍ണിവലിന് ആവേശമേകാന്‍ ക്രിക്കറ്റ് മത്സര രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ലോക ക്രിക്കറ്റിന്റെ നെറുകയില്‍ ഇന്ത്യന്‍ പതാക പാറിക്കളിച്ച 2011 ല്‍ അയര്‍ലണ്ടിന്റെ മണ്ണില്‍ മലയാളികള്‍ ഒരു ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചു .ഇന്നു ജനകീയമായി മാറി ഐറിഷ് മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത കേരള ഹൌസ് കാര്‍ണിവല്‍.ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ലോക കപ്പു വിജയം തന്നെയായിരുന്നു കേരള ഹൗസ് ഒരു ക്രിക്കറ്റ് കാര്‍ണിവല്‍ എന്നാ ആശയവുമായിമുന്നോട്ടു വരാനും ഒരു ദേശത്തിന്റെ തന്നെ ആഘോഷങ്ങളില്‍ പങ്കാളിയായതും..ക്രിക്കറ്റ് ഇന്ന് കാര്‌നിവലിന്റെ മുഖ്യകര്‍ഷണമാണങ്കിലും കാര്‍ണിവല്‍ ഇന്ന് ക്രിക്കെറ്റിനും ഉപരിയായി വളര്‍ന്നു വര്ഷത്തിലൊരിക്കല്‍ മലയാളികളെല്ലാം ഒത്തു കൂടുന്ന ഒരു ഉത്സവമായി മാറിയിരിക്കുന്നു ,പതിവുപോലെ ഈ വര്‍ഷവും ചാമ്പ്യന്‍സ് ട്രോഫി എന്ന നാമവുമായി അയര്‍ലണ്ടിലെ ക്രിക്കറ്റ് ചാമ്പ്യന്‍ ടീമിനെ കാര്‍ണിവല്‍ ദിവസം കണ്ടെത്തുക എന്ന ഉദ്ദേശവുമായി കേരള ഹൗസ് ഒരുങ്ങുകയായി ,താല്പര്യമുള്ള ടീമുകള്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്,കപിലിന്റെ ചെകുത്താന്മാരും ധോണിയുടെ മാലാഖമാരും നമ്മെ ഹരംപിടിപ്പിച്ച ഒരു ദേശത്തിന്റെ വികാരം ഭാഷക്കും സംസ്‌കാരത്തിനും ഉപരിയായി വളര്‍ന്ന് ,ദേശീയതയുടെ പ്രതീകമായി മാറിയ ക്രിക്കെറ്റ് എന്ന കളിയെ സ്‌നേഹിക്കുന്ന ഏവര്‍ക്കും കാര്‍ണിവലിലേക്ക ് സ്വാഗതം .

Bipin chand 0894492321
Pradeep chandran 087139007
Mahesh piravom 0894508509
Anil celbridge 0894750507.

Share this news

Leave a Reply

%d bloggers like this: