അയര്‍ലണ്ടില്‍ കുറ്റകൃത്യക്കണക്കുകളില്‍ വൈരുദ്ധ്യം

ഡബ്ലിന്‍ : സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 2014 ന്റെ രണ്ടാപാതത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. അക്രമങ്ങള്‍, മോഷണം, ലൈംഗീക അതിക്രമങ്ങള്‍ എന്നിവ അയര്‍ലണ്ടില്‍ വര്‍ധിച്ചു വരുന്നതായാണ് സി.എസ്.ഒ യുടെ കണക്കുകള്‍ വ്യക്തമാക്കുത്. എന്നാല്‍ ഗാര്‍ഡയുടെ കണക്കുകള്‍ ഇതിനു വിരുദ്ധമാണ്. 2011 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലണ്ടില്‍ അതിക്രമങ്ങള്‍ 38 ശതമാനമാണ് വര്‍ധിച്ചത്. ഗാര്‍ഡകള്‍ കണക്കുകളില്‍ ക്രിത്രിമം കാണിക്കുതായി ആരോപണം ഉയര്‍ിട്ടുണ്ട്. പോലീസിന്റെ കണക്കുകള്‍ പ്രകാരം അക്രമ സംഭവങ്ങളുടെ എണ്ണം കുറഞ്ഞു വരുതായാണ് റിപ്പോട്ട്’്. എന്നാല്‍ 14 കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നും പല ഗൗരവമുള്ള കേസുകളും ചെറിയ കേസായി ഒതുക്കി തീര്‍ക്കുകയാണ് ഗാര്‍ഡ ഡിപ്പാര്‍ട്ട്്‌മെന്റ് ചെയ്യുതെന്ന് സി.എസ്.ഒ വ്യക്തമാക്കി. ചില കുറ്റകൃത്യങ്ങല്‍ ആദ്യം ഗുരുതര കുറ്റങ്ങളില്‍ ഉള്‍പ്പെടുത്തിയാലും പിന്നീട് നിസ്സാര കേസുകളുടെ പട്ടികയിലേക്ക് എഴുതി തള്ളുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 20 ഗാര്‍ഹിക പീഡനക്കേസുകളില്‍ 13 എണ്ണവും ഗുരുതരക്കുറ്റമായിരുന്നു, എന്നാല്‍ ഗാര്‍ഡ നിസ്സാരകുറ്റങ്ങളുടെ പട്ടികയില്‍ ഇവ ഉള്‍പ്പെടുത്തി കണക്കുകള്‍ കുറച്ചു കാണിച്ചു. ഗാര്‍ഡയുടെ റിപ്പോര്‍ട്ടിനെ പ്രതിക്കൂട്ടിലാക്കു കണക്കുകള്‍ പുറത്തു വരുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ വര്‍ഷം ഗാര്‍ഡ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ കുറ്റകൃത്യങ്ങള്‍ 38 ശതമാനമായി കുറച്ചു കാണിച്ചതായി അന്വേഷണത്തില്‍ ഗാര്‍ഡ ഇന്‍സ്‌പെക്ടര്‍ കണ്ടെത്തി. 2,2000 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തതില്‍ ഗുരുതര കുറ്റങ്ങള്‍ 43 ശതമാനമായി ഉയര്‍ിട്ടുണ്ടെും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഗാര്‍ഡ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുതെന്നും എന്നാല്‍ സി.എസ്.ഒ യുടെ കണ്ടെത്തലുകള്‍ ഗൗരവകരമായി കാണുന്നുവെന്നും ഗാര്‍ഡ കമ്മീഷണര്‍ Noirin O’ Sullivan വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: