ഡബ്ലിന്‍ : ഡബ്ലിന്‍ റീജിയന്‍ ഹോലെസ് എക്‌സിക്യൂട്ടീവ് പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം ഡബ്ലിനിലെ 1,034 കുട്ടികള്‍ ഇപ്പോഴും ഭവനരഹിതരാണ്. മുന്‍കണക്കുകളെ അപേക്ഷിച്ച് ഭവനരഹിതരായ കുട്ടികളുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധവനാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 567 ആയിരുന്നു. എന്നാല്‍ ഡിസംബര്‍ ആയപ്പോള്‍ ഭവനരഹിതരായ കുട്ടികളുടെ എണ്ണം 741 വര്‍ധിച്ചു. ജനുവരിയില്‍ ഇത് 780 ആയിരുന്നു. വാടക നല്കാന്‍ സാധിക്കാതെ വരുന്ന മാതാപിതാക്കളുടെ മക്കളാണ് ഇത്തരത്തില്‍ വീടില്ലാതെ കഴിയുന്നത്. ഡബ്ലിനിലെ ജീവിത ചെലവുകല്‍ക്കു പുറമേ വാടകയും വന്‍തോതില്‍ വര്‍ധിച്ചു വരുകയാണ്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ വാടകയിനത്തില്‍ ത െ9 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടയാത്. അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയും 11 ശതമാനത്തിലധികം വര്‍ധിച്ചു. നിലവില്‍ ഡബ്ലിനില്‍ ഒരു വീട് വാടകയ്ക്ക് ലഭിക്കണമെങ്കില്‍ ഒരു മാസം 1,325 യുറോയാണ് മുടക്കേണ്ടി വരിക. അപ്പാര്‍ട്ടുപമെന്റുകളുടെ മാസവാടക 1,205 യുറോയാണ്.
സ്വന്തമായി വീടില്ലാത്ത ഡബ്ലിനിലെ കുടുംബങ്ങള്‍ സ്വന്തക്കാരുടെ ഒപ്പമോ, സുഹൃത്തുക്കള്‍ക്കൊപ്പമോ ആണ് താമസിക്കുത്. സാമ്പത്തികമായി കുറച്ച് മെച്ചപ്പെട്ടവര്‍ ഹോട്ടലുകളില്‍ മുറിയെടുത്തും താമസിക്കുുണ്ട്. ഒരു വര്‍ഷമായി ഒറ്റമുറിയില്‍ കഴിയുന്ന ഒരു കുടുംബത്തിന്റെ ദുരവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ കുടുംബത്തിന് തങ്ങളുടെ ഓമന മൃഗങ്ങളെ ഉപേക്ഷിക്കേണ്ടി വന്നു, സ്വന്തമായൊരു മുറി ആര്‍ക്കുമില്ല, കുട്ടികളുടെ സ്‌കൂളില്‍ നിന്നും ദൂരെ താമസിക്കുതിനാല്‍ സ്‌കൂളില്‍ പോകാന്‍ വൈകുന്നു.. ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് പല കുടുംബങ്ങളും നേരിട്ടുകൊണ്ടിരിക്കുത്. പൊതുജനങ്ങള്‍ക്ക് വീട് എ ആവശ്യം നാള്‍ക്കുനാള്‍ വര്‍ധ്ിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഷംതോറും ഭവനരഹിതരുടെ എണ്ണം ക്രമാദീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.