Achill : Achil ഹാഫ് മാരത്തണില്‍ 2,000 ല്‍ അധികം ആളുകള്‍ പങ്കെടുക്കുമ്പോള്‍ ആരെങ്കിലും ഈ പത്തു കിലോമീറ്റര്‍ പാത എങ്ങനെയുണ്ടായി എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? കഴിഞ്ഞ ജൂലൈ നാലിനു ഇവിടെ നടന്ന മാരത്തോണ്‍ ഓട്ടത്തില്‍പോലും ആരും അതിനെ കുറിച്ച് സംസാരിക്കുതായോ ആരായുതായോ കണ്ടില്ല. മാത്തോണിനായി ഇപ്പോള്‍ ഒരുങ്ങിക്കിടക്കു റോഡിന്റെ കഥ പറയുന്ന ചിത്രം കണ്ടെത്തി. 1880 ല്‍ എടുത്തതെന്നു പറയപ്പെടുന്ന ഈ ചിത്രത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ റോഡു നിര്‍മ്മിക്കുതിനായി കല്ലുകള്‍ പൊട്ടിക്കു രംഗമാണ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രക്കാരനായ അലക്‌സാണ്ടര്‍ വില്യം എടുത്ത ചിത്രമാണിത്. Achil Island ലെ Slievemore റില്‍ വെച്ചെടുത്ത ഈ ചിത്രം വില്ല്യം തന്റെ അനന്തിരവന്‍ ബോബ് വില്യമിനു നല്കുകയായിരുന്നു. ഇയാള്‍ 1970 കളില്‍ ഈ ചിത്രം John O’Shea എന്ന ചരിത്രക്കാരനു കൈമാറി. എന്നാല്‍ ഈ ചിത്രം അലക്‌സാണ്ടര്‍ വില്യമാണോ അതോ മറ്റാരെങ്കിലുമാണോ എടുത്തതെന്ന് വ്യക്തമല്ല. എന്നാല്‍ 1846 ല്‍ ജനിച്ച് 1930 വരെ ജീവിച്ച അലക്‌സാണ്ടര്‍ ചിത്രക്കാരന്‍, പക്ഷിനിരീക്ഷകന്‍, കരകൗശല വിദഗ്ധന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
1880 ലെ Achill ന്റെ ചിത്രം കണ്ടെത്തി
