ഡബ്ലിന്‍: കോണ്ടീ മീത്തില്‍ നടന്ന ശവസംസ്‌കാര ചടങ്ങില്‍ ലോണ കാര്‍ട്ടിക്ക് അന്ത്യോപചാരമര്‍പ്പിക്കാനായി തടിച്ചുകൂടിയത് ആയിരക്കണക്കിനാളുകള്‍. കഴിഞ്ഞ ആഴ്ച്ചയില്‍ നടന്ന ടൂണീഷിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു ഐറിഷുകാരിലൊരാളാണ് ലോണ കാര്‍ട്ടി.
കോണ്ടീ മീത്തിലെ റോബിസ്റ്റണിലുള്ള അസംപ്ഷന്‍ പള്ളിയിലാണ് ലോണ കാര്‍ട്ടിയുടെ മൃതദേഹം മറവു ചെയ്തത്. മൃതദേഹത്തെ അനുഗമിച്ചും പള്ളിയിലെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുമായി 2000 ത്തോളം ആളുകളാണ് എത്തിച്ചേര്‍ന്നത്. എന്നാല്‍ പള്ളിയില്‍ ആകെ 350 പേരെ മാത്രമാണ് ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞതെങ്കിലും പള്ളിയുടെ പരിസരപ്രദേശത്തായി മറ്റുള്ളവര്‍ക്കും ഇരിക്കാവാനുള്ള ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിരുന്നു.
രണ്ടു കുട്ടികളുടെ മാതാവാണ് ലോണ കാര്‍ട്ടി. ലോണയുടെ ഭര്‍ത്താവ് ഡികഌനൊപ്പം മകന്‍ സൈമണും മകള്‍ ഹാസലും ലോണയുടെ മാതാപിതാക്കളും സഹോദരങ്ങളും ചടങ്ങിലെത്തിയിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റു രണ്ടു ഐറിഷുകാരായ ലാറിയുടേയും മാര്‍ട്ടീന ഹെയ്‌സിന്റേയും സംസ്‌കാരച്ചടങ്ങ് ഇന്നലെയായിരുന്നു. ജൂണ്‍ 26 നു ടൂണീഷ്യയിലും മറ്റിടങ്ങളിലുമായി നടന്ന ആക്രമണത്തിലാണ് ഇവര്‍ ദാരുണമായി കൊല്ലപ്പെട്ടത്.
എഎസ്