ജീവന്റെ അവകാശത്തിനായി ഡബ്ലിനില്‍ കൂറ്റന്‍ പ്രകടനം. ആനംസ്റ്റിക്ക് സംഭാവനകള്‍ നിര്‍ത്തലാക്കാന്‍ ആഹ്വാനം

 

ഡബ്ലിന്‍:സ്വവര്‍ഗ്ഗ വിവാഹ റഫറണ്ടത്തിന്റെ ചുവട് പിടിച്ച് അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ലക്ഷ്യവുമായി രാജ്യത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ആനംസ്റ്റി ഇന്റര്‍നാഷണല്‍,യു എന്‍ വിഭാഗം എന്നിവയ്‌ക്കെതിരെ ജീവന്റെ വ്യക്താക്കളുടെ രോഷം ഉയരുന്നു.ഈ സംഘടനകള്‍ക്കെതിരേയുള്ള സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ ജീവാനുകൂലികളുടെ പ്രകടനം ഇന്ന് ഡബ്ലിനില്‍ നടന്നു.ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം ഉച്ചയ്ക്ക് 2 മണിക്ക് പാര്‍സണല്‍ തെരുവില്‍ നിന്ന് ആരംഭിച്ച് തലസ്ഥാന നഗരിയെ ആവേശം കൊള്ളിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ മുന്നില്‍ അവസാനിച്ചു.

മനുഷ്യാവകാശമെന്നാല്‍ ഗര്‍ഭത്തിലുള്ള ശിശുവിനും ഉള്‍പ്പെടെ ആകണമെന്ന് വാദിക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ജീവാനുകൂലികള്‍ആനംസ്റ്റി പോലുള്ള സംഘടനകളെ രൂക്ഷമായി വിമശിച്ചു.

ഇതേ സമയം ഗര്‍ഭത്തിലുള്ള കുഞ്ഞുങ്ങളെ കൊല്ലുവാനുള്ള അവകാശം തേടി തിരഞ്ഞെടുപ്പിന്റെ വ്യക്താക്കള്‍ ഇന്ന് ഒക്കോണല്‍ തെരുവില്‍ നിന്ന് പ്രകടനം നടത്തും,തങ്ങള്‍ ഗര്‍ഭചിദ്രം നടത്തുവാനായി ഇംഗ്ലണ്ടിലേയ്ക്ക് ദിനം പ്രതി പോകുന്ന 12 പേരുടെ പക്ഷത്താണ് വ്യക്തമാക്കുന്ന ഈ വിഭാഗം തങ്ങളുടെ ശരീരം എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തിനായി നിലകൊള്ളുമെന്ന് വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: