തോക്കിന്റെ ആകൃതിയിലുള്ള ഐഫോണ്‍ കവര്‍ ഉപയോഗിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ്

ഡബ്ലിന്‍: തോക്കിന്റെ ആകൃതിയില്‍ വിപണിയിലിറങ്ങിയ ഐഫോണ്‍ കവറുകള്‍ വലിയോതിലാണ് വിറ്റഴിക്കുന്നത്. ഈ കവറുകള്‍ ആരാധകരേറിയതോടെ പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തി.

പ്രസ്തുത ഐഫോണ്‍ കവറില്‍ സൂക്ഷിക്കുന്ന ഫോണുകള്‍ സുരക്ഷിതമെങ്കിലും പോക്കറ്റിനുള്ളില്‍ തോക്ക് ഉള്ളതുപോലെയാവും ചുറ്റുമുള്ളവര്‍ തെറ്റിദ്ധരിക്കുകയെന്നാണ് പോലീസ് പറയുന്നത്. തോക്കിന്റെ ആകൃതിയില്‍ ഐഫോണ്‍ കവര്‍ എന്ന ആശയം വലിയൊരു വിഢിത്തമാണെന്നും പോലീസ് പറഞ്ഞു.

ഇത്തരത്തില്‍ മറ്റുള്ളവരില്‍ ഭയവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്ന കവര്‍ ഉപയോഗിച്ച് സ്വയം വിഢികളാവരുതെന്നാണ് ജനങ്ങളോടുള്ള മുന്നറിയിപ്പ്. കവറില്‍ നിന്നും ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന വെടിയൊച്ചയും പ്രതിഫലിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പോരായ്മ. കവറിലെ ട്രിഗര്‍ വലിക്കുമ്പോഴാണ് യഥാര്‍തഥ തോക്കുകള്‍ക്കു സമാനമായ തരത്തില്‍ വെടിയൊച്ച കേള്‍ക്കുന്നത്.

എഎസ്

Share this news

Leave a Reply

%d bloggers like this: