വൈദേശിക ആക്രമണങ്ങള്‍.. നോര്‍മാന്‍ അധിനിവേശം ഇംഗ്ലീഷ് രാജഭരണത്തിലേക്കുള്ള പാത

വൈക്കിങ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക സമുദ്ര സഞ്ചാരികളുടെ ആക്രമണമാണ് ഐറിഷ് ചരിത്രത്തിലെ ഒരു ഘട്ടം. മധ്യകാലത്തിന്‍റെ ആദ്യഘട്ടങ്ങള്‍ വൈക്കുങുകളുടെ ആക്രമണവും നോര്‍മാന്‍ അധിനിവേശവും വരെയാണ്. രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ വൈക്കിങ് ആക്രമണം എഡി 795ലാണ്. നോര്‍വെയില്‍ നിന്നുള്ള ഇവര്‍ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഇത് ചെറിയതോതില്‍ മാത്രമായിരുന്നു. വൈക്കിങുകളുടെ ഇത്തരം ഇടപെടലാകട്ടെ അയര്‍ലന്‍ഡിന്‍റെ ക്രിസ്ത്യന്‍ സുവര്‍ണ സാംസ്കാരികതയ്ക്ക് തടസങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരുന്നു. ഇതാകട്ടെ രണ്ട് നൂറ്റാണ്ട് നീണ്ട് നില്‍ക്കുന്ന യുദ്ധങ്ങളുടെ തുടക്കവുമായിരുന്നു. മൊണാസ്ട്രികളും നഗരങ്ങളും കൊള്ളയടിക്കപ്പെട്ടു. ഇതില്‍ ഭൂരിഭാഗം പേരും പിടിഞ്ഞാറന്‍ നോര്‍വെയില്‍ നിന്നുള്ളവരായിരുന്നു. സമുദ്രസഞ്ചാരത്തില്‍ അഗ്രഗണ്യരായിരുന്നു ഇവര്‍. നീളമുള്ള കപ്പലുകളിലെത്തിയ ഈ സമുദ്രാസഞ്ചാരികള്‍ എഡി 840ആദ്യത്തില്‍ അയര്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കാന്‍ തുടങ്ങുന്നുണ്ട്.

മഞ്ഞുകാലം ഇവര്‍ ഐറിഷ് തീരത്ത് ചെലവഴിച്ചു. വൈക്കിങ് അധിവാസകേന്ദ്രങ്ങളില്‍ ഏറ്റവും പ്രശസ്തം ഡബ്ലിന്‍ തന്നെയാണ്. നദികളിലൂടെ ഇവര്‍ അയര്‍ലന്‍ഡിന്‍റെ ഉള്‍പ്രദേശങ്ങളിലേക്ക് കൂടി അക്രമിച്ച് കയറുന്നതായി രേഖകള്‍ പറയുന്നു. തുടര്‍ന്ന് തങ്ങളുടെ തീര തലസ്ഥാനങ്ങളിലേക്ക് പിന്‍വാങ്ങുകയും ചെയ്യുകയാണ് പതിവ്. 852ല്‍ ഡബ്ലിന്‍ തീരത്തെത്തിയ വൈക്കിങുകള്‍ ഇവിടെ കോട്ട കെട്ടുന്നുണ്ട്. അനവധി തലമുറകള്‍ കഴിയുന്നതോടെ ഐറിഷ്, നോര്‍സ് തുടങ്ങിയ വംശജര്‍ ഇടകലര്‍ന്ന് സമൂഹം മാറുന്നു. ഐറിഷ് രാജാവായ Muirecán 902 എഡിയില്‍ വിക്കിങുകളെ അയര്‍ലന്‍ഡില്‍ നിന്ന് തുരത്തുന്നു. വെയില്‍സിലേക്ക് ഇതോടെ ഇവര്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. തോറ്റ് മടങ്ങിയവര്‍ എന്നാല്‍ ഡബ്ലിന്‍ പിടിച്ചെടുക്കാന്‍ തിരിച്ചെത്തുകയും ചെയ്യുന്നുണ്ട്. അയര്‍ലന്‍ഡിന്‍റെ എല്ലാമേഖലയും കൈയ്ക്കലാക്കാന‍ വൈ‍ക്കിങുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. പതിവായി വിവിധ ഐറിഷ് രാജാക്കന്മാരോട് യുദ്ധം ചെയ്തിരുന്നു. ക്ലോന്‍റാര്‍ഫ് യുദ്ധത്തോടെ വൈക്കിങുകളുടെ അയര്‍ലന്‍ഡിലെ ശക്തി ക്ഷയിച്ചു. 1014 തുടങ്ങിയയുദ്ധം തീരുമ്പോള്‍ ഐറിഷ് സാമ്പത്തിക രംഗത്തെ പ്രധാന ഭാഗമായിരുന്നു വൈക്കിങ് നഗരങ്ങള്‍.

പന്ത്രണ്ടാം നൂറ്റാണ്ടോടെ അയര്‍ലന്‍ഡ് രാഷ്ട്രീയമായി പെറ്റി കിങ്ഡമായും ഓവര്‍ കിങ്ഡം ആയും വേര്‍തിരിക്കപ്പെടുകയാണ്. പ്രാദേശികമായ ഏതാനും രാജ വംശങ്ങള്‍ അധികാരത്തിന്‍റെ ഏറ്റവും മുകള്‍ തട്ടില്‍ എന്നനിലയില്‍ സ്ഥാപിക്കപ്പെടുന്നു. ദ്വീപിന്‍റെ മൊത്തം അധികാരം പിടിച്ചെടുക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ഇതില്‍ ഒരാളാണ് ലിന്‍സ്റ്ററിലെ രജാവ് Diarmait Mac Murchada . ഇദ്ദേഹത്തെ കോണാക്ടിലെ പടിഞ്ഞാറന്‍ രാജ്യത്തിന്‍റെ അധിപനായ Ruaidri mac Tairrdelbach Ua Conchobair സ്ഥാനഭ്രഷ്ടനാക്കുന്നു. ഇതോടെ അക്വിറ്റൈനിലേയ്ക്ക് പലായനം ചെയ്യുന്ന രാജാവ് ഹെന്‍ട്രി രണ്ടാമന്‍റെ അനുമതിയോടെ നോര്‍മാന്‍ പടയാളികളുമായെത്തി അധികം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നു. അയര്‍ലന്‍ഡില്‍ ആദ്യ നോര്‍മാന്‍ പട എത്തുന്നത് 1167ലാണ്. നോര്‍മാനുകള്‍ അധികാരത്തിലെത്തുന്നതോടെ ഹെന്‍ട്രിരാജാവിന് ആശങ്ക ഉടലെടുക്കുകയാണ്. എന്നാല്‍ തന്‍റെ അധീശത്വം ഉറപ്പിക്കുന്നതിന് ഹെന്‍ട്രിക്ക് സാധിക്കുന്നുണ്ട്. 1171ല്‍ വാട്ടര്‍ഫോര്‍ഡില്‍ വലിയൊരു കപ്പല്‍ പടയുമായി എത്തുകയാണ് ഹെന്‍ട്രി. ഇദ്ദേഹമാണ് ഐറിഷ് മണ്ണില്‍ കാല് കുത്തുന്ന ആദ്യ ഇംഗ്ലീഷ് രാജാവ്. തന്‍റെ അധികാരപരിധിയിലുള്ള ഐറിഷ് പ്രദേശങ്ങള്‍ അദ്ദേഹം ഇളയ മകന്‍ജോണിന് നല്‍കുന്നു. തുടര്‍ന്ന് അയര്‍ലന്‍ഡിന്‍റെ പ്രഭുവായി പ്രഖ്യാപിക്കുന്നു. അവിചാരിതമായി ജോണ്‍ ഇഗ്ലംണ്ടിന്‍റെ രാജാവാകുന്നതോടെ അയര്‍ലന്‍ഡിലെ അധീന പ്രദേശങ്ങള്‍ ഇംഗ്ലീഷ് രാജഭരണത്തിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിന് കീഴിലുമാകുന്നു.

നോര്‍മാനുകള്‍ ആദ്യം കഴിക്കന്‍ തീരത്താണ് നിയന്ത്രണം കൈവരിച്ചത്. വെസ്റ്റ്ഫോര്‍ഡ് മുതല്‍ അള്‍സ്റ്റര്‍വരെ ഇവര്‍ കൈക്കലാക്കി. തുടര്‍ന്ന് ഉളളിലേക്ക് കയറി. 1185, 1210ലും രാജാവായ ജോണ്‍ അയര്‍ലന്‍ഡ് സന്ദര്‍ശിച്ചത്നോര്‍മാന്‍ നിയന്ത്രണ മേഖലകള്‍ ഏകീകരിക്കുന്നതിന് സഹായിച്ചു. പതിമൂന്നാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് രാജാക്കന്മാരുടെ നയമെന്നത് നോര്‍മാന്‍ പ്രഭുക്കളുടെ അധികാരം ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു. അള്‍സ്റ്റര്‍ പ്രഭുവിനെ അസ്ഥിരപ്പെടുത്താനും അധികാര ഭ്രഷ്ടനാക്കാനും ജോണ്‍ രാജാവ് Hugh de Lacy യെ പ്രേരിപ്പിച്ച് കൊണ്ടിരുന്നത് പോലുള്ള നടപടികളാണ് കൈക്കൊണ്ടിരുന്നത്.

1261 -ടെ നോര്‍മാനുകള്‍ക്ക് ശക്തി കുറഞ്ഞ് തുടങ്ങി. കാലാന്‍ യുദ്ധത്തില്‍ Fineen MacCarthy നോര്‍മാന്‍ സൈന്യത്തെ പരാജയപ്പെടുത്തുകയാണ്. യുദ്ധം നൂറ് വര്‍ഷത്തോളം വിവിധ പ്രഭുക്കന്മാരുമായി തുടരുന്നുണ്ട്. ഈസമയത്ത് പല ഐറിഷ് പ്രഭുക്കന്മാരും നേരത്തെ അധിനിവേശം മൂലം നഷ്ടപ്പെട്ട സ്ഥലങ്ങള്‍ വീണ്ടും കൈക്കലാക്കുന്നു. 1348ല്‍ കറുത്ത മരണം എന്ന് വിശേഷിപ്പിക്കുന്ന പ്ലേഗ് രാജ്യത്ത് പടരുന്നു. ഭൂരിഭാഗം നോര്‍മാനുകളും ഇംഗ്ലീഷുകാരും രാജ്യത്ത് താമസിച്ചിരുന്നത് വില്ലേജുകളിലും ടൗണുകളിലുമായിരുന്നു. ഇവരെയാകട്ടെ ഐറിഷ് തദ്ദേശീയരെ ബാധിക്കുന്നതിനേക്കാള്‍ തീവ്രവമായി അസുഖം ബാധിക്കുകയും ചെയ്തു. പ്ലേഗിന് ശേഷം വീണ്ടും ഗാലിക് ഐറിഷ് ഭാഷയും രീതികളും വീണ്ടും മേധാവിത്വം നേടുകയാണ് രാജ്യത്തില്‍. ഡബ്ലിന്‍ മേഖലയ്ക്ക് ചുറ്റുമായി ഇംഗ്ലീഷ് നിയന്ത്രിത മേഖല ചുരുങ്ങുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടോടെ കേന്ദ്രീകൃതമായ ഇംഗ്ലീഷ് അധികാരം അയര്‍ലന്‍ഡില്‍ നിന്ന് അപ്രത്യക്ഷമായി. ഇംഗ്ലണ്ടിലെ അധികാരത്തിനായുള്ള വിവിധ രാജവംശങ്ങളുടെ യുദ്ധങ്ങള്‍ മൂലം ഇംഗ്ലീഷ് ശ്രദ്ധ അയര്‍ലന്‍ഡില്‍ നിന്ന് മാറി. കില്‍ഡയറിലെ ഫിറ്റ്സ് ജെറാള്‍ഡ് ഏള്‍ അയര്ല‍ന്‍ഡിലെ അധിപനായി മാറി. ഐറിഷ് പ്രഭുക്കളുമായുള്ള സഖ്യത്തിലൂടെയും സൈന്യബലത്തിലൂടയും രാജ്യത്തിലെ പ്രബലശക്തിയായി ഫിറ്റ്സ് ജെറാള്‍ഡ് മുന്നിട്ട് നിന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ് നോര്‍മാനുകള്‍ അയര്‍ലന്‍ഡിലെത്തുന്നതെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. Pope Adrian IV നിര്‍ദേശം കൂടി ഇംഗ്ലീഷ് രാജാവായ ഹെന്ട്രി രണ്ടാമന്‍ നോര്‍മാനുകളെ പിന്തുണക്കുന്നതിന് പിന്നിലുണ്ട്. ഐറിഷ് സഭ ഇതോടെ പോപിന് കീഴില്‍ വരുമെന്ന കണക്ക് കൂട്ടലായിരുന്നു ഇതിന് പിന്നില്‍. ലിന്‍സ്റ്റര്‍ ഏതാനും ആഴ്ച്ചകള്‍ക്കകം തന്നെ നോര്‍മാന്‍ സൈന്യവും Diarmait പിടിച്ചെടുക്കുകയും ചെയ്യുന്നു. 1170ലെ വേനലില്‍ രണ്ട് അധിനേവശങ്ങള്‍ കൂടി നടക്കുന്നുണ്ട്. റിച്ചാര്‍ഡ് സ്ട്രോങ് ബോ ഡി ക്ലെയ്ര്‍ 1171 മേയ്മാസത്തില്‍ഡബ്ലിന്‍ , വാട്ടര്‍ ഫോര്‍ഡ്, വെക്സ്ഫോര്‍ഡ് മേഖല പിടിച്ചടക്കുന്നു. ഹൈകിങ് രാജവംശത്തിലെ Ruaidrí Ua Conchobair (റോറി ഒ കോണര്‍) പ്രതിരോധത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും പരമാവധി പ്രദേശങ്ങള്‍ നോര്‍മാനുകള്‍ അധീശപ്പെടുത്തുന്നുണ്ട്. നോര്‍മാനുകളുടെ ഈ ഉദയം തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന തിരിച്ചറവാണ് ഹെന്‍ട്രിയെ 1171ഒക്ടോബറില്‍ അയര്‍ലന്‍ഡില്‍ കപ്പല്‍ പടയുമായെത്താന്‍ പ്രേരിപ്പിക്കുന്നത്. ഇതോടെ നോര്‍മാന്‍ പ്രദേശങ്ങളും ഐറിഷ് പ്രദേശങ്ങളും ഹെന്‍ട്രി രാജാവിന് കീഴിലാകുന്നു. നോര്‍മാന്‍ പ്രഭുക്കള്‍ തങ്ങള്‍ പിടിച്ചെടുത്ത പ്രദേശം ഹെന്ട്രിക്ക് കൈമാറുകയാണ്. സ്ട്രോങ് ബോയെ ലിന്‍സ്റ്റര്‍ കൈവശം വെയ്ക്കാന്‍ ഹെന്‍ട്രി അനുവദിക്കുന്നു. വിവിധ ഐറിഷ് പ്രഭുക്കളും അധികാര പ്രദേശങ്ങള്‍ കൈമാറുന്നുണ്ട് ഹെന്ട്രിക്ക്. നോര്‍മാന്‍ അധിനിവേശത്തെ ഭയന്നാണിവര്‍ ഇത്തരത്തില്‍ ഭൂമി കൈമാറിയത്. എന്നാല്‍ ഹെന്‍ട്രി തിരിച്ച് പോയതോടെ വീണ്ടും നോര്‍മാനുകളും ഐറിഷ് പ്രഭുക്കളുമായുള്ള യുദ്ധം തുടരുകയാണ്. അയര്‍ലന്‍ഡില്‍ എഴു നൂറ് വര്‍ഷത്തിലേറെയുള്ള ഇംഗ്ലണ്ടിന്‍റെ നേരിട്ടുള്ള ഇടപടെലിന് കാരണം നോര്‍മാന്‍ അധിനിവേശമാണെന്ന് പറയാം.

Share this news

Leave a Reply

%d bloggers like this: