സാന്റിയാഗോ: കോപ്പാ അമേരിക്ക ഫൈനല്‍ മത്സരത്തിനിടെ അര്‍ജന്റീന താരം ലയണല്‍ മെസിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ ചിലി ആരാധകരുടെ കൈയേറ്റം. കുടുംബത്തെ അവഹേളിക്കുകയും ഒരു സഹോദരനെ കൈയേറ്റം ചെയ്തതുമായാണ് റിപ്പോര്‍ട്ട്. മെസിയുടെ മാതാപിതാക്കളും രണ്ടു സഹോദരന്‍മാരുമാണ് കളികാണാനെത്തിയത്.
മത്സരത്തിന്റെ ആദ്യപകുതി തീരുന്നതിന് തൊട്ടുമുമ്പാണ് സംഭവം. ചിലുയുടെ ആരാധകര്‍ കുടുംബത്തെ അവഹേളിക്കുകയും ഒരു സഹോദരനെ മര്‍ദിക്കുകയും ചെയ്തു. ആദ്യപകുതി തീര്‍ന്നപ്പോള്‍ ഇവരെ ടെലിവിഷന്‍ കാബിനിലേക്ക് മാറ്റിയാണ് സംഘാടകര്‍ രക്ഷിച്ചത്. മത്സരം കാണാന്‍ ഗാലറിയില്‍ തിങ്ങിനിറഞ്ഞ കാണികളില്‍ 90 ശതമാനവും ചിലിയുടെ ആരാധകരായിരുന്നു. അവര്‍ സാന്റിയാഗോയിലെ സ്റ്റേഡിയം ചെങ്കടലാക്കി മാറ്റുകയും ചെയ്തു. മത്സരത്തില്‍ അര്‍ജന്റീന ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു.
-എജെ-