കാഷ്മീരില്‍ സൈനികനും കൂട്ടുകാരും പൊതുനിരത്തില്‍ യുവതിയെ നഗ്നയാക്കി

 

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈനികനുള്‍പ്പെടെ അഞ്ചംഗ സംഘം പൊതുനിരത്തില്‍ യുവതിയെ വസ്ത്രമുരിഞ്ഞു നഗ്നയാക്കി. കാഷ്മീരിലെ ഉദംപുര്‍ ജില്ലയിലാണു സംഭവം. സംഘം യുവതിയെ നഗ്നയാക്കിയ ശേഷം മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വാട്‌സ്ആപ്പിലൂടെ വീഡിയോ പ്രചരിക്കുകയും ചെയ്തു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയോട് അക്രമിസംഘം മോശമായി പെരുമാറി. ഇതിനെതിരേ യുവതി പ്രതികരിച്ചതോടെ സംഘം ഇവരെ തടഞ്ഞുവച്ചു പീഡിപ്പിക്കുകയായിരുന്നു. പൊതുനിരത്തില്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവതിയുടെ വസ്ത്രം ഉരിയുകയും ഇതു മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: