ഡബ്ലിന്‍: കഴിഞ്ഞ ദിവസംമുളന്തുരുത്തി ചങ്ങോലപ്പാടം റയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരണമടഞ്ഞ ഓ ഐ സി സി അയര്‍ലണ്ട് പ്രസിഡണ്ട് ലിന്‍ക്വിന്‍സ്റ്റാര്‍ മാത്യൂവിന്റെ മാതാവ് ത്രേസ്യാമ്മ മാത്യൂവിന്റെ നിര്യാണത്തില്‍ ഓ ഐ സി സി അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി.
പരേതയുടെ സംസ്‌കാരം ഇന്ന് (ഞായര്‍ ) ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ആമ്പല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് അസിസി പള്ളിയില്‍ നടത്തപ്പെടും.