ഐഎസിനെതിരെ റാലി: അയര്‍ലന്‍ഡിലെ മുസ്ലീം സംഘടനകള്‍ക്ക് ഭിന്നാഭിപ്രായം

 

ഡബ്ലിന്‍: ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരതയ്‌ക്കെതിരെ സംയുക്ത പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തില്‍ അയര്‍ലന്‍ഡിലെ മുസ്ലീം സംഘടനകള്‍ക്ക് ഭിന്നാഭിപ്രായം. ജൂലൈ 26 ന് അയര്‍ലന്‍ഡിലെ ഇസ്ലാം മത വിശ്വാസികളെ ഒന്നിച്ച് അണിനിരത്തി ഡബ്ലിനില്‍ നടത്താനിരുന്ന റാലിയില്‍ നിന്ന് ഒരു വിഭാഗം പിന്‍മാറിയിരിക്കുകയാണ്.

ഐഎസിന്റെ തീവ്രവാദപ്രവര്‍ത്തനങ്ങളും ടുണീഷ്യയിലടക്കം നടത്തിയ കൊലപാതകങ്ങളും ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഡബ്ലിന്‍ ഇമാമിന്റെ നേതൃത്വത്തിലാണ് റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് അയര്‍ലന്‍ഡിലെ ഏറ്റവും വലിയ മോസ്‌കിന്റെ നടത്തിപ്പുകാര്‍ കൂടിയായ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ അടക്കമുള്ള സംഘടനകള്‍ റാലിനെതിരെ രംഗത്തെത്തിയത്.

ഐഎസിനെതിരെ അയര്‍ലന്‍ഡില്‍ റാലി നടത്തേണ്ട ആവശ്യമില്ലെന്നും മാധ്യമങ്ങളിലൂടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പ്രതികരിക്കുന്നുണ്ടെന്നുമാണ് റാലിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: