ലോസ്ആഞ്ചലസ്: ഹോളിവുഡ് നടിയും മോഡലുമായ ഡയാന ഡഗ്ലസ് (92) അന്തരിച്ചു. വെള്ളിയാഴ്ച ലോസ്ആഞ്ചലസിലെ സ്വവസതിയിലായിരുന്നു അന്ത്യം. അര്‍ബുധരോഗം ബാധിച്ച് ഏറെനാളായി ഡയാന ചികിത്സയിലായിരുന്നു.
നിരവധി സിനിമകളിലും ടിവി ഷോകളിലും വേഷമിട്ട ഡയാന മോഡലിംഗിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. നടന്‍ കിര്‍ക് ഡഗ്ലസിന്റെ ഭാര്യയും നടന്‍ മൈക്കല്‍ ഡഗ്ലസിന്റെ അമ്മയുമായിരുന്നു.
-എജെ-