പരിശീലനത്തിനിടെ സെര്‍ബിയുടെ മധ്യനിര താരം ഗോറാന്‍ ഗോഗിച്ച് (29)കുഴഞ്ഞ് വീണു മരിച്ചു. ചൈനയിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ആയ ‘ക്വിങ്ങ് ഡോ ഹൈ നിയു’ വിന്റെ കളിക്കളത്തിലാണ് ഗോറിച്ച് കുഴഞ്ഞ് വീണത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഴഞ്ഞ് വീണ ഉടന്‍ ഗോറാന്‍ ഗോഗിച്ചിനെ ടീം ബസ്സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതെസമയം ഗോറിച്ചിന്റെ മരണകാരണം എന്തെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. ഗോറിച്ചിന്റെ നിര്യാണത്തില്‍ ക്ലബ് അഗാധമായി ദുഖം രേഖപ്പെടുത്തുന്നുവെന്നും ഹൃദയസ്തംഭനം മൂലം താരം പെട്ടന്ന് മരണമടയുകയായിരുന്നെന്നും ക്ലബ് പുറത്തിറക്കിയ ഓണ്‍ലൈന്‍ കുറിപ്പില്‍ പറയുന്നു.
1986ല്‍ ജനിച്ച ഗോറിച്ച് കരിയറിലെ ഏറ്റവും കൂടുതല്‍ കാലം കളിച്ചത് സെര്‍ബയയിലായിരുന്നു. 2013ല്‍ അദ്ദേഹം റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിലേക്കും ശേഷം ഈ വര്‍ഷം തുടക്കത്തില്‍ ചൈനീസ് ക്ലബിലേക്കും മാറി. 2014 ലില്‍ നാലുപേരും 2015 ല്‍ ആറു പേരുമാണ് ഇതുവരെ കളിക്കളത്തില്‍ മത്സരത്തിലും പരിശീലനത്തിനും ഇടയില്‍ പൊലിഞ്ഞത്.
-എജെ-