ഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസിനും ജെറ്റ് എയര്‍വേസിനും ഇന്‍ഡിഗോയ്ക്കും പിന്നാലെ സ്‌പൈസ് ജെറ്റും ടിക്കറ്റ് ക്യാന്‍സലേഷന്‍ ചാര്‍ജ്ജ് നിരക്ക് കൂട്ടി.
ആഭ്യന്തര, ആഗോളനിരക്കുകള്‍ സ്‌പൈസ് ജെറ്റ് വര്‍ദ്ധിപ്പിച്ചെങ്കിലും സമാനമായ വിമാനക്കമ്പനികളുടെ അത്രയും വര്‍ദ്ധിപ്പിച്ചിട്ടില്ല. ആഭ്യന്തരറൂട്ടുകളിലെ ക്യാന്‍സലേഷന്‍ ചാര്‍ജ്ജായ 1500 എന്നത് 1800 ആയി. അതേപോലെ ഇന്റര്‍നാഷണല്‍ റൂട്ടുകളിലെ 2250 ആയി.
2 മുതല്‍ 48 മണിക്കൂര്‍വരെയുള്ള കാന്‍സലേഷനാണ് 2250 രൂപ നല്‍കേണ്ടത്. 2 മുതല്‍ 7 ദിവസം വരെ 2000 രൂപവരെയും 7 മുതല്‍ 30 ദിവസം വരെ 1500 രൂപയുമാണ് നല്‍കേണ്ടത്. 2 മണിക്കൂറിനിടയിലാണ് ക്യാന്‍സല്‍ ചെയ്യുന്നതെങ്കില്‍ റിഫണ്ട് ഒന്നും ലഭിക്കുകയില്ല.
-എജെ-