ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത ഈച്ചയുണ്ടായിരുന്നുവെന്ന് ആരോപണം. കാഠ്മണ്ഡുവില്‍നിന്നു കോല്‍ക്കത്തയിലേക്കു വന്ന വിമാനത്തിലെ ഒരു യാത്രക്കാരനാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍. പരാതിയില്‍ കഴമ്പില്ലെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പരാതിക്കാരന്‍ ഭക്ഷണത്തിന്റെ സാമ്പിള്‍ നല്‍കിയില്ലെന്നും എയര്‍ ഇന്ത്യ പറയുന്നു.
ശനിയാഴ്ചയാണു സംഭവമുണ്ടായത്. വിമാനത്തില്‍നിന്നു ലഭിച്ച ഭക്ഷണത്തില്‍ ചത്ത ഈച്ചയുണ്ടായിരുന്നുവെന്ന കാര്യം യാത്രക്കാരന്‍ അപ്പോള്‍ത്തന്നെ അധികൃതരോടു പരാതിപ്പെട്ടിരുന്നു. യാത്രക്കാരന്റെ പരാതി ലഭിച്ചിരുന്നതായി എയര്‍ ഇന്ത്യ സമ്മതിച്ചുവെങ്കിലും സംഭവത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നു കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു.
-എജെ-