വിദ്യാഭ്യാസ യോഗ്യത കൂടുതലുള്ളവര്‍ കുടിയേറ്റക്കാര്‍

 

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളള കുടിയേറ്റക്കാര്‍ അയര്‍ലന്‍ഡിലാണെന്ന് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. കുടിയേറ്റക്കാര്‍ക്കാണ് ഐറിഷ് വംശജരേക്കാള്‍ വിദ്യാഭ്യാസ യോഗ്യത കൂടുതലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

48 ശതമാനം കുടിയേറ്റക്കാരും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. അതായത് തേഡ് ലെവല്‍ യോഗ്യത നേടിയിരിക്കുന്നുവെന്ന് ചുരുക്കം. ഇത് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ്.

ഐറിഷുകാരില്‍ 35 ശതമാനം മാത്രമേ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുള്ളൂ. 27 ശതമാനം പേര്‍ ലോ ലെവല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. എന്നാല്‍ കുടിയേറ്റക്കാരിന്‍ 20 ശതമാനത്തിന് മാത്രമേ ലോ ലെവല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളൂ.

OECD രാജ്യങ്ങളും യൂറോപ്യന്‍ കമ്മീഷനും സംയുക്തമായി തയാറാക്കിയ ‘Indicators of Immigrant Integration 2015‘. എന്ന റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ അയര്‍ലന്‍ഡിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യസ നിലവാരം കൂടിയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2006-2007, 2012-2013 എന്നീ കാലയളവുകള്‍ താരതമ്യം ചെയ്യുമ്പോള്‍ തേഡ് വെലല്‍ വിദ്യാഭ്യാസമുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 6 ശതമാനം വര്‍ധനയാണുള്ളത്.

-എജെ-

Share this news

Leave a Reply

%d bloggers like this: