ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗ്രീസില്‍ ജനഹിത പരിശോധനയുടെ ആദ്യ ഫലങ്ങള്‍ പുറത്തു വന്നു. ആദ്യഫലങ്ങള്‍ സര്‍ക്കാരിന് അനുകൂലം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാനാണ് ജനഹിതം ജനഹിത പരിശോധന നടത്തിയത്.
അന്താരാഷ്ട്രനാണ്യനിധിയും യൂറോപ്യന്‍ യൂണിയനും മുന്നോട്ടുവെക്കുന്ന സാമ്പത്തിക രക്ഷാ പദ്ധതിക്ക് അനുകൂലമായി വോട്ടുചെയ്താല്‍ ഇടതുപക്ഷ പാര്‍ട്ടിയായ സിരിസ നയിക്കുന്ന സര്‍ക്കാരിന്റെ വിധിയെഴുത്തുമാകും. ജനഹിതം മാനിച്ച് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് അലക്‌സിസ് സിപ്രാസിന്റെ നേത്യത്വത്തിലുളള സര്‍ക്കാരിന്് രാജിവെച്ച് ഒഴിയേണ്ടിവരും.
എന്നാല്‍ സാമ്പത്തികരക്ഷാ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക അച്ചടക്കനടപടികളില്‍ ഉഴലുന്ന ഗ്രീസ് ജനതയ്ക്ക ഇത് തിരിച്ചടിയാവും. വീണ്ടും അധിക നികുതി ഭാരം ചുമക്കാന്‍ ഗ്രീസ് ജനത തയ്യാറാകേണ്ടിവരും. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ക്ക് പുറമേ ഇത്തരം നികുതിഭാരവും അടിച്ചേല്‍പ്പിക്കുന്നത് പ്രതിഷേധമുയരാന്‍ ഇടയാക്കും. എന്നാല്‍ സാമ്പത്തിക രക്ഷാപദ്ധതിക്ക് എതിരായി ഗ്രീസ് ജനത വിധിയെഴുതിയാല്‍ അലക്‌സിസ് സിപ്രാസിന്റെ നേത്യത്വത്തിലുളള സര്‍ക്കാര്‍ഭരണം നിലനില്‍ക്കുമെങ്കിലും കടുത്ത സാമ്പത്തികകമ്മി നേരിടേണ്ടിവരും. ഇതിന് പുറമേ യൂറോ സോണില്‍ നിന്നും പുറത്തുപോകുന്നതുള്‍പ്പെടെയുളള പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടിവരും.
-എജെ-