കുറഞ്ഞ കൂലി ഉയര്‍ത്തുന്നത് ബഡ്ജറ്റിന് മുമ്പുണ്ടാകുമെന്ന് സൂചന..ലിവിങ് വേജ് കുറഞ്ഞ കൂലിക്കും മുകളില്‍

ഡബ്ലിന്‍ : രാജ്യത്തെ ജനങ്ങള്‍ക്ക് സ്വീകാര്യമായ നിലവാരത്തില്‍ ജീവിക്കുന്നതിന് ആഴ്ച്ചയില്‍ €450 എങ്കിലും ലഭിക്കണമെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ €11.50 യൂറോ എങ്കിലും വേതനം ലഭിക്കാതെ ജീവിതം ഏറെക്കുറെ അസാധ്യമാകുമെന്നും ലിവിങ് വേജ് ടെക്നിക്കില്‍ ഗ്രൂപ്പ്. നിരക്കില്‍ അഞ്ച് സെന്‍റ് വര്‍ധനയും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നികുതിയില്‍ ഉണ്ടായിരിക്കുന്ന മാറ്റം, ജീവിത ചെലവ് ഇവയെല്ലാം പരിഗണിച്ചാണ് ഇത്തരമൊരു മാറ്റം നിര്‍ദേശിച്ചിരുന്നത്. 2014ലിലാണ് അയര്‍ലന്‍ഡിലെ ലിവങ് വേജ് ക്കാണക്കാക്കാന്‍ തുടങ്ങിയത്.

പൂര്‍ണസയമവും ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായി ജീവിക്കാനാവശ്യമായ ശമ്പളം ലഭിക്കണമെന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഇത് ഉടലെടുത്തത്. 2,000 വരുന്ന ആവശ്യങ്ങളുടെ ചെലവുകള്‍ കണക്കിലെടുത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. മണിക്കൂറിന് €11.50 എന്നത് നിലവില്‍ അയര്‍ലന്‍ഡില്‍ നിയമപ്രകാരമുള്ള ഏറ്റവും കുറഞ്ഞ കൂലിയുടെ മൂന്നില്‍ ഒന്ന് കണ്ട് അധികമാണ്. ഏറ്റവും കുറഞ്ഞ കൂലിയായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് മണിക്കൂറിന് €8.65ആണ്.

പതിനെട്ട് വയസായ ആദ്യവര്‍ഷ ജോലിക്കാരന് നല്‍കേണ്ട കുറഞ്ഞ കൂലി മണിക്കൂറിന് €6.92 കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ ആരോഗ്യം, ഗതാഗതം, ഊര്‍ജ്ജം , ഇന്‍ഷുറന്‍സ് എന്നിവയുടെ ചെലവ് കുറഞ്ഞതായി ചൂണ്ടികാണിക്കപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ ലിവിങ് വേജ് താഴ്ത്തി കണക്കാക്കുന്നതിന് പ്രേരിപ്പിക്കാമെങ്കിലും ഭവന വിലയിലെ വര്‍ധന കാര്‍ ഇന്‍ഷുറന്‍സ് മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് ചെലവ് കൂടുതലാണ്.

സര്‍ക്കാര്‍ കുറഞ്ഞ കൂലി ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. ലോ പേ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. നിലവിലെ കുറഞ്ഞ കൂലി നിശ്ചയിച്ചത് 2007ലാണ്. ഇത് തന്നെ 2011ല്‍ വീണ്ടും കൊണ്ട് വരികയായിരുന്നു. മുന്‍ സര്‍ക്കാര്‍ നിരക്കില്‍ ഒരു യൂറോയുടെ കുറവോടെയാണ് നടപ്പാക്കിയിരുന്നത്.

റിപ്പോര്‍ട്ട് ഈ മാസത്തിനുള്ളില്‍ തന്നെ ലഭിക്കുമെന്നും കുറഞ്ഞ കൂലിയില്‍ വര്‍ധന പ്രതീക്ഷിക്കാമെന്നുമാണ് തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ വ്യക്തമാക്കുന്നത്. സാമ്പത്തികമായി പുരോഗതി കൈവരിക്കുന്നതിന് അനുസരിച്ച് ജീവിതനിലവാരവും ഉയരണമെന്നും മന്ത്രി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ലോപേ കമ്മീഷന്‍ രൂപീകരിച്ചത്. കുറഞ്ഞ കൂലി സംബന്ധിച്ച് വാര്‍ഷികമായി ഉപദേശം നല്‍കാനാണ് കമ്മീഷന്‍. ഒമ്പത് പേരാണ് കമ്മീഷനിലുള്ളത്. ഡോ. ഡോണാല്‍ ബിറ്റ്ലറാണ് അദ്ധ്യക്ഷന്‍. വിഷയത്തില്‍ പതിമൂന്ന് പേരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും 33 സ്ഥാപനങ്ങളില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്തിട്ടുണ്ട്. ബഡ്ജറ്റിന് മുന്നായി പുതിയ കുറഞ്ഞകൂലി നിരക്ക് പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് ബ്രൂട്ടന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

നിരക്ക് ഉയര്‍ത്തുന്നതിനെതിരെ ഐറിഷ് സ്മാള്‍ ആന്‍റ് മീഡിയം എന്‍റര്‍പ്രൈസ് അസോസിയേഷന്‍ രംഗത്തുണ്ട്. കുറഞ്ഞ കൂലി ഉയര്‍ത്തിയാല്‍ മറ്റുള്ളവരും വേതനം കൂടുതല്‍ ആവശ്യപ്പെടുമെന്നാണ് ഇവര്‍ ചൂണ്ടികാണിക്കുന്നത്. എന്നാല്‍ മാന്‍ഡേറ്റ് പോലുള്ള തൊഴിലാളി സംഘടനകള്‍ കുറഞ്ഞ കൂലി നിശ്ചയിച്ചത് എട്ട് വര്‍ഷം മുമ്പാണെന്നും ചൂണ്ടികാണിക്കുന്നു. ദേശീയ വരുമാനത്തിന്‍റെ നാല്‍പത് ശതമാനമായിരുന്നു അന്ന് കുറഞ്ഞ കൂലിയായി നിശ്ചയിച്ചത്. ഇതേ മാനദണ്ഡം ഇപ്പോള്‍ പരിഗണിച്ചാല്‍ തന്നെയും നിലവിലെ ദേശീയ വരുമാനം വെച്ച് കുറഞ്ഞ കൂലി മണിക്കൂറിന് പത്ത് യൂറോ വരും. 100,000 പേരാണ് കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യുന്നവര്‍ . ആകെ തൊഴില്‍ ശക്തിയുടെ 4.7%വരുമിത്.

Share this news

Leave a Reply

%d bloggers like this: