ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സംസ്ഥാന പദവി ലഭിക്കുന്നതിന് ഗ്രീസിലേതിന് സമമായി ജനങ്ങളുടെ ഹിത പരിശോധന നടത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിക്ക് സംസ്ഥാന പദവി വേണമോ എന്നത് തീരുമാനിക്കേണ്ടത് ഡല്‍ഹി നിവാസികളാണ്. ഹിത പരിശോധനയിലൂടെ ഇക്കാര്യം പരിശോധിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.
വിഷയത്തില്‍ ജനങ്ങളുടെ നിലപാട് പരിശോധിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് സംസ്ഥാന നഗര വികസന വകുപ്പിന് കെജ്രിവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന പദവി ആവശ്യപ്പെടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന്റെ അനുമതി ഉടന്‍ നേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രമാണെങ്കിലും ഡല്‍ഹിക്ക് ഇതുവരെ സംസ്ഥാന പദവി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഡല്‍ഹിയുടെ ഭരണത്തില്‍ ലിറ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിലൂടെ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നുവെന്ന് ആം ആദ്മി നേരത്തെ ആരോപിച്ചിരുന്നു. ഇത് പിന്നീട് തുറന്ന പോരിനും വഴിവെച്ചിരുന്നു.