അബുജ: നൈജീരിയയില്‍ മുസ്‌ലിം പള്ളിയിലും ഭക്ഷണശാലയിലുമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 44 പേര്‍ മരിച്ചു. 67 പേര്‍ക്കു പരിക്കേറ്റു. ജോസ് നഗരത്തില്‍ ഞായറാഴ്ച രാത്രിയിലാണു സ്‌ഫോടനങ്ങളുണ്ടായത്. യന്തായ മുസ്‌ലിംപള്ളിയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ ഷാംലാങ്ക് ഭക്ഷണശാലയില്‍ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.
കഴിഞ്ഞ ദിവസം, വടക്കുകിഴക്കന്‍ നൈജീരിയയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേര്‍ വനിത നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. യോബെ സംസ്ഥാനത്തെ പൊടികുസുമിലെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ദേവാലയത്തിലാണ് ആരാധനസമയത്ത് ചാവേര്‍ ആക്രമണം ഉണ്ടായത്.
-എജെ-