ട്രോളികളുടെ എണ്ണത്തില്‍ വര്‍ധന:കൂടുതല്‍ ബെഡുകള്‍ അനുവദിക്കണമെന്ന് INMO

 

ഡബ്ലിന്‍: രാജ്യത്തെ ഹോസ്പിറ്റലുകളില്‍ ചികിത്സയ്ക്കായി ട്രോളിയില്‍ കാത്തിരിക്കുന്നവരുടെ എണ്ണം ജൂണ്‍ മാസത്തില്‍ 51 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് വര്‍ധനയാണിതെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍ പറഞ്ഞു. ജൂണില്‍ വിവിധ ഹോസ്പിറ്റലുകളിലായി 7775 രോഗികളാണ് ട്രോളിയില്‍ കാത്തിരുന്നത്. ഹോസ്പിറ്റലുകളിലെ തിരക്ക് അനിയന്ത്രിതമാകുന്നതിന്റെ സൂചനയാണിതെന്ന് ഐഎന്‍എംഒ വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ അനുദിനം വര്‍ധിച്ചുവരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കൂടുതല്‍ നിക്ഷേപം നടത്താന്‍ തയാറാകണമെന്നും ഐഎന്‍എംഒ ആവശ്യപ്പെട്ടു.

കൂടുതല്‍ ബെഡ് അനുവദിക്കുകയെന്നതാണ് പ്രശ്‌നപരിഹാരത്തിനുള്ള അടിസ്ഥാന ആവശ്യമെന്നും അതോടൊപ്പം കൂടുതല്‍ ജീവനക്കാരെയും നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുകയും വേണം. ഇതിന് സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തയാറാവണമെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: