നീനാ മലയാളി സൗഹൃത കൂട്ടായ്മ നിര്‍മ്മിച്ച An Angel ഷോര്‍ട്ട് ഫിലിം വ്യാഴാഴ്ച്ച റിലീസ് ചെയ്യും.

 

നീനാ : നീനാ/കില്ലലൂ മലയാളി സൗഹൃത കൂട്ടായ്മ നിര്‍മ്മിച്ച ഹ്രസ്വ സിനിമ ‘ An Angel ‘  വ്യാഴാഴ്ച്ച റിലീസ് ചെയ്യും. കുടുംബത്തില്‍ നിന്നും കിട്ടേണ്ട സ്‌നേഹവും കരുതലും ലഭിക്കാതെ ജീവിതത്തില്‍ ഒറ്റപ്പെട്ട് വേദനിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഈ കാലഘട്ടത്തില്‍ വളരെയേറെ കാലിക പ്രസക്തമായ ഒരു വിഷയമാണ് ഈ ഹ്രസ്വ ചിത്രം അവതരിപ്പിക്കുന്നത്.

റ്റിജു ജോര്‍ജ്ജ് (നീനാ) രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ ക്യാമറായും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് റ്റോബി വര്‍ഗ്ഗീസ് (ഡബ്ലിന്‍) ആണ്.ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ റിനു k രാധാനാരായണന്‍.ജോമി ജോസഫ് നായകനായും ഏയ്ഞ്ചല്‍ വിമല്‍ നായികയായും വേഷമിടുന്ന ഹ്രസ്വ ചിത്രത്തില്‍ ജോബി മാനുവല്‍,ജെയ്‌സന്‍ ജോസഫ് ,അനുലാല്‍.,നിര്‍മ്മല ജെയ്‌സന്‍,പ്രിയ റെജി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

വാര്‍ത്ത : ജോബി മാനുവല്‍.

Share this news

Leave a Reply

%d bloggers like this: