ഐറിഷ് പെണ്‍കുട്ടികള്‍ ഐസിസ് തീവ്രവാദികളുടെ വധുക്കളാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: യൂറോപില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭാര്യമാരാകുന്നതിന് നിരവധി കൗമാരപ്രായക്കാരായ പെണ്‍ കുട്ടികള്‍ നാടുവിടുന്നതിന് സമാനമായി അയര്‍ലന്‍ഡിലെ പെണ്‍കുട്ടികളും യുദ്ധമേഖലയിലേക്ക് പോകാമെന്ന് സംശയം. ഡബ്ലിന്‍ സിറ്റിയൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലോയില്‍ അന്തര്‍ദേശീയ സുരക്ഷാ വിഷയം കൈകാര്യം ചെയ്യുന്ന ലക്ച്ചര്‍ Dr Maura Conway വെയാണ് ഇത്തരമൊരു സാധ്യത തള്ളികളയാനാകില്ലെന്ന് വ്യക്തമാക്കുന്നത്.

ഓണ്‍ലൈവന്‍ വഴി പെണ്‍കുട്ടികള്‍ ചതിയില്‍പെടാനുള്ള സാധ്യത വിരളമല്ലെന്ന് Maura Conway വ്യക്തമാക്കുന്നു. സര്‍ക്കാരും രക്ഷിതാക്കളും ഇത്തരമൊരു സാഹചര്യം മുന്‍ കൂട്ടി കണ്ട് നടപടികള്‍ക്ക് മുതിരണമെന്നാവശ്യപ്പെടുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് അതിന്‍റെ വ്യാപനം തുടരുകയാണ്. ഏവിടെയുള്ളവരെ വേണമെങ്കിലും ആകര്ഷി‍ക്കാവുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു. കാര്യങ്ങളെ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കേണ്ടതില്ല. ജനങ്ങള്‍ സംഭ്രമിക്കേണ്ട കാര്യമില്ല എന്നാല്‍ യുവതീയുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നത് അസാധ്യമായ കാര്യമല്ല അയര്‍ലന്‍ഡിലെന്നും ഇവര്‍ പറയുന്നു.

തീവ്രവാദ പ്രചരണത്തില്‍ ഇന്‍റര്‍നെറ്റ് മുഖ്യ ഉപാധിയായി മാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി യുകെയിലെ പെണ്‍കുട്ടികള്‍ തീവ്രവാദികളില്‍ ആകര്‍ഷിക്കപ്പെട്ടത് അദ്ധ്യാപിക ചൂണ്ടികാണിക്കുന്നു. നിലവില്‍ Conway ഓണ്‍ലൈന്‍ വഴിയുള്ള രാഷ്ട്രീയ തീവ്രവാദത്തിന്‍റെ പ്രഭാവത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. വിശ്വാസികളായ മുസ്ലീം യുവത്വം ഐസിസിന്‍റെ പിടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ ആഴ്ച്ച ഐറിഷ് മുസ്ലീം സമുദായത്തില്‍ നിന്നുള്ള രക്ഷിതാക്കള്‍ മുസ്ലീം മതഭയം വളര്‍ത്തുന്ന തലവെട്ട്, വെടിവെയ്പ്പ്, കൂട്ട കൊലപാതകം തുടങ്ങിയവ മാധ്യമങ്ങളിലൂടെയും മറ്റും കാണുന്നതിനും പ്രചരിപ്പിക്കുന്നതിനും  കടുത്ത നിയന്ത്രണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഓണ്‍ലൈനായി തീവ്രവാദം പ്രചരിക്കുന്നതില്‍ ആശങ്കാകുലരാണ് തങ്ങളെന്നും മുസ്ലീം രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു. ബിസ്നസുകാരിയും അമ്മയുമായി ഫര്‍ദസ് സുല്‍താന്‍ ഓണ്‍ലൈന്‍ തീവ്രവാദ വളര്‍ച്ചയെ അഭിമുഖീകരിക്കേണ്ട ഘട്ടത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അശ്ലീല ചിത്രങ്ങള്‍, ബാല പീഡനങ്ങള്‍, തീവ്രവാദം എന്നിവയെകുറിച്ച് അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്. മുസ്ലീം സമുദായം അയര്‍ലന്‍ഡില്‍ നിന്ന് തങ്ങളുടെ കുട്ടികള്‍ രാജ്യം വിട്ട് തീവ്രവാദത്തിനായി പോകുമോ എന്നതില്‍ അത്രകണ്ട് ആശങ്കയുളളവരല്ലെന്നും സുല്‍താന്‍ പറയുന്നു. രാജ്യവുമായി ഏകീകരിക്കപ്പെട്ടവരാണിവര്‍. ഐറിഷ് സമൂഹത്തിന്‍റെ ഭാഗമായി തന്നെ ഇവര്‍ കഴിഞ്ഞിരിക്കുന്നുവെന്നും പറയുന്നു. ട്രിനിറ്റി കോളേജ് ലക്ച്ചറായ ഡോ. അലി സെലീമും സമാനമായ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. ഐറിഷ് മുസ്ലീമുകളെ ആകര്‍ഷിക്കുന്നതില്‍ ഇസ്ലാമിക് സ്റ്റേറ്റ് പരാജയപ്പെടുമെന്ന വിശ്വാസമാണ് ഇദ്ദേഹം പങ്ക് വെയ്ക്കുന്നത്.

ലോകത്തിലെ ഏതെങ്കിലും യുദ്ധത്തില്‍ അയര്‍ലന്‍ഡ് ഭാഗമായിട്ടില്ല. ലോക കാര്യങ്ങളില്‍ അയര്‍ലന്‍ഡ് പക്ഷം ചേരാതെയുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇദ്ദേഹം ചൂണ്ടികാണിക്കുന്നു. അതേ സമയം തന്നെ തങ്ങളുടെ വിശ്വാസത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതില്‍ മുസ്ലീം വിശ്വാസികള്‍ക്ക് അതൃപ്തിയുണ്ടെന്നും ഇദ്ദേഹം പറയുന്നു. ടുണീഷ്യയിലെ തീവ്രവാദ ആക്രമണത്തിന്‍റെ പശ്ചാതലത്തില്‍ പ്രത്യേകിച്ചും തെറ്റിദ്ധാരണാജനകമായ പ്രചരണം നടക്കുന്നുണ്ടെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. രാജ്യത്ത് ഇസ്ലാമിനോടുള്ള ഭയം വളരുമെന്ന് കരുതുന്നില്ലെന്നുമ പ്രതീക്ഷിക്കുന്നുണ്ട്.

റമദാന്‍ മാസത്തില്‍ തങ്ങള്‍ ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയാണ് ഈ സമയത്ത് ഇസ്ലാമിന്‍റെ പേരില്‍ ആരെങ്കിലും ആക്രമം നടത്തിയെങ്കില്‍ അത് ഭയാനകമെന്നേ വിശേഷിപ്പിക്കാനാകൂവെന്ന് സുല്‍താന്‍ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ തനിക്ക് മാപ്പ് പറയണമെന്ന് തോന്നിപോകാറുണ്ട് എന്നാല്‍ സത്യത്തില്‍ മറ്റൊരാളുടെ ചെയ്തിക്ക് മാപ്പ് പറയേണ്ട കാര്യമില്ല. തന്നെപോലുള്ള ഒരാളാണ് ഇവരെന്ന് തനിക്ക് ഉറപ്പിക്കാനാകില്ല. അത് തങ്ങളെപോലുള്ളവരുടെ പേരില്‍ അല്ല അത് തങ്ങളുടെ വിശ്വാസവുമല്ലെന്നേ പറയാനാകൂവെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: