അഭിമാനത്തോടെ മലയാളം ക്ലാസില്‍ വിടു, നിങ്ങളുടെ കുട്ടികള്‍ മലയാളികളാകട്ടെ

അയര്‍ലണ്ടിലെ പ്രവാസി മലയാളികളുടെ കുട്ടികളില്‍ മലയാളഭാഷ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ആരംഭിക്കുന്ന മലയാള ഭാഷ പഠന കളരിയുടെ ഔദ്യോഗിക ഉത്ഘാടനം ജൂണ്‍28 ഞായറാഴ്ച ബ്രേയിലെ വില്‍ട്ടന്‍ ഹോട്ടലില്‍ വച്ച് ഓള്‍ അയര്‍ലണ്ട് ക്വിസ് മല്‍സരം 2015 ന്റെവിജയികള്‍ സംയുക്തമായി നിര്‍വഹിച്ചു. ക്വിസ് മല്‍സര വിജയികളായ അലന്‍ സെബാസ്റ്റ്യന്‍, മെല്‍ബിന്‍ ഡേവിഡ്, കിരണ്‍ വില്‍സണ്‍ എന്നിവര്‍ സംയുക്തമായിട്ടാണ് പഠനകളരിയുടെ ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

മലയാളം സംഘടനയുടെ പ്രസിഡന്റ് ജോബി സ്‌കറിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍രാജന്‍ ദേവസ്യ ആമുഖ പ്രസംഗം നടത്തി. ജോര്‍ജ്ജ് ഗ്രേസ്റ്റോണ്‍ ആശംസകള്‍ അര്‍പ്പിച്ചു.ജോജി ഏബ്രഹാം സ്വാഗതവും സെക്രട്ടറി ബിപിന്‍ ചന്ദ് നന്ദിയും അറിയിച്ചു. സെബി സെബാസ്റ്റ്യന്‍, വര്‍ഗീസ് ജോയ് എന്നിവര്‍ ‘മലയാളഭാഷയുടെ ആവശ്യകതയും അറിവും പ്രവാസിമലയാളി കുട്ടികളില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകള്‍ നയിച്ചു. മലയാളഭാഷയുടെ മൂല്യവും സംസ്‌കാരവും പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുവാനുള്ള മലയാളം സാംസ്‌കാരിക സംഘടനയുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമെന്നു ചടങ്ങില്‍ സംസാരിച്ച സെബി സെബാസ്റ്റ്യന്‍, വര്‍ഗീസ് ജോയ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

പഠനക്ലാസ്സുകള്‍ജൂലൈ 11 ശനിയാഴ്ച മുതല്‍ ബ്രേയില്‍ ആരംഭിക്കുന്നു. ബ്രേയിലെ സെന്റ്.പീറ്റേര്‍സ് പാരിഷ് ഹാളില്‍ വച്ച് വൈകുന്നേരം 5 മുതല്‍ 7 വരെയാണ് പഠനക്ലാസ്സ്. എല്ലാ മാസവും സംഘടിപ്പിക്കുന്ന ക്ലാസ്സിന്റെ വിവരങ്ങള്‍ ബ്രേയിലെ കളരിയുടെ കോര്‍ഡിനേറ്റര്‍മാര്‍ മുന്‍കൂട്ടി അറിയിക്കുന്നതാണ്.

ബ്രേയിലെ കളരിയുടെ കോര്‍ഡിനേറ്റര്‍മാര്‍:

പ്രിന്‍സ് ജോസ്087 1202784
ഷൈജോ 087 7596378
ജോര്‍ജ്ജ് ഗ്രേസ്റ്റോണ്‍087 2136913
ടോണി അറക്കപ്പറമ്പില്‍089 4171440

ഇത്തരത്തിലുള്ള പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കുവാന്‍ താല്‍പര്യമുള്ള ഏതൊരു കൂട്ടായ്മക്കും മലയാളം സംഘടനയുമായി ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

shaju

Share this news

Leave a Reply

%d bloggers like this: