ന്യുഡല്‍ഹി:ടര്‍ക്കിഷ് എയര്‍ ലൈന്‍ വിമാനം ബോംബ് ഭീക്ഷിണിയെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ അടിയന്തരമായിഇറക്കി. യാത്രക്കാരെ മുഴുവന്‍ എമര്‍ജന്‍സിയായി പുറത്തിറക്കി പരിശോധന നടക്കുകയാണ്.എന്നാല്‍ ഇതു വരെ സംശയിക്കത്തക്കതായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നാണ് സൂചന.
വിമാനം ബാങ്കോക്കില്‍ നിന്ന് തുര്‍ക്കി തലസ്ഥാനമായ ഇസ്റ്റാംബൂളിലേയ്ക്കുള്ള യാത്രയില്‍ ആയിരുന്നു.145 യാത്രക്കാരേയും പുറത്തിറക്കികേന്ദ്ര സേനയും, തീവ്രവാദി വിരുദ്ധസംഘത്തിനും ഒപ്പം, എന്‍ എസ് ജി, ബോംബ് സ്‌കാഡ് തുടങ്ങിയവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.ഒരോ ബാഗ്ഗേജും പരിശോധിച്ചെങ്കിലും ഇതു വരെ ഒന്നും തന്നെ സംശയിക്കത്തക്കതായി ലഭിച്ചിട്ടില്ല.
വിമാന യാത്രക്കിടയില്‍ ടൊയ്‌ലറ്റില്‍ പോയ യാത്രക്കാരില്‍ ഒരാള്‍, കാര്‍ഗോ ബാഗേജുകള്‍ക്കൊപ്പം ബോംബ് സ്ഥാപിച്ചിട്ടുണ്ട് എന്ന കുറിപ്പ് കണ്ണാടിയില്‍ പതിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി വിമാനം നിലത്തിറക്കുകയായിരുന്നു.