ഡബ്ലിന്‍:കെ സി സി ഡബ്ലിന്‍ സംഘടിപ്പിച്ച സീസണ്‍ 3 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ബ്ലാഞ്ചസ്‌ടൌണ്‍ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ , കെ സി സി ഡബ്ലിനെയാണ് ബ്ലാഞ്ചസ്ടൗണ്‍ സ്‌ട്രൈക്കേഴ്‌സ് കീഴടക്കിയത്. മികച്ച ബാറ്റ്‌സ്മാനായി ബ്ലാഞ്ചസ്ടൗണ്‍ സ്‌ട്രൈക്കേഴ്‌സിലെ സുനിലിനെയും ,മികച്ച ബൗളറായി കെ സി സി ഡബ്ലിനിലെ സിജുവിനെയും തിരഞ്ഞെടുത്തു.ഫിംഗ്ലസ് ടീമിലെ ജിത്തുവാണ് മികച്ച ഫീല്‍ഡര്‍.ക്ലോണ്‍മല്‍ ക്രിക്കറ്റ് ടീം (ഫെയര്‍ പ്ലേ ),ബ്ലാഞ്ചസ്ടൗണ്‍ സ്‌ട്രൈക്കേഴ്‌സിലെ സുരേഷ് (ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്)എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തോളം ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
മജു പേയ്ക്കല്‍