ഡബ്ലിന്‍: രാജ്യത്ത് ജനിച്ച ഏറ്റവും പ്രായം ചെന്ന വ്യക്തി 113-ാമത്തെ വയസില്‍ അന്തരിച്ചു. ക്ലെയറില്‍ നിന്നുള്ള കാത്ലീന്‍ സ്നവേലി ന്യൂയോര്‍ക്കിലെ നഴ്സിഹ് ഹോമില്‍ വെച്ചാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. മരിക്കുമ്പോളിവര്‍ 113 ദിവസവും 140 ദിവസവും ഭൂമിയില്‍ ജീവിച്ചു തീര്‍ത്തിരുന്നു. ലോകത്തിലെ പതിനാറാമത്തെ ഏറ്റവും പ്രയാം കൂടിയ വ്യക്തിയാണിവര്‍. യൂണൈറ്റഡ് സ്റ്റേറ്റിലെ ആറാമത്തെ പ്രായം കൂടിയ വ്യക്തിയും.
ക്ലെയറില്‍ 1902 ല്‍ ഫെബ്രുവരി പതിനാറിനായിരുന്നു ജനനം. 1921ല്‍ പത്തൊമ്പതാം വയസില്‍ ന്യൂയോര്‍ക്കിലേക്ക് കുടിയേറി. മറ്റ് ഐറിഷ് സ്ത്രീകളെ പോലെ ഗാര്‍ഹി ക സേവനങ്ങളില്‍ പണിയെടുക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു കുടിയേറ്റമെന്ന് ഇവര്‍ അടുത്തകാലത്ത് പറഞ്ഞിരുന്നു. സ്വാതന്ത്ര്യസമരത്തിന്‍റെ മധ്യത്തില്‍ അമ്മയോടും സഹോദരനോടുമൊപ്പം കഴിയുന്നതിന് വേണ്ടിയായിരുന്നു ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്.
നൂറ് വര്‍ഷത്തെ ജീവിതത്തിനിടയില്‍ രണ്ട് തവണ ജീവിതപങ്കാളിയെ കണ്ടെത്തേണ്ടി വന്നു. ആദ്യ ഭര്‍ത്താവിനോടൊപ്പം ചേര്‍ന്ന് ഡയറി റീട്ടെയില്‍ ബിസ്നസ് തുടങ്ങി. 1968 ഇദ്ദേഹം മരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹിതയായി. രണ്ട് വിവാഹത്തിലും ഇവര്‍ക്ക് കുട്ടികളില്ല. കേള്‍വിക്ക് പ്രായമായതോടെ കുഴപ്പം സംഭവിച്ചെങ്കിലും ഓര്‍മ്മയ്ക്കോ ചിന്തകള്‍ക്കോ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു.