ഡബ്ലിന്‍ : ഗര്‍ഭകാലത്ത് മദ്യപിക്കുന്നവരില്‍ അയര്‍ലന്‍ഡിലെ സ്ത്രീകള്‍ മുന്നില്‍. യുകെ, ഓസ്ട്രേലിയ, ന്യൂസ് ലാന്‍ഡ് എന്നിവിടങ്ങളിലെ സ്ത്രീകളേക്കാള്‍ അയര്‍ലന്‍ഡില്‍ ഗര്‍ഭകാലത്തെ മദ്യപാനം കൂടുതലാണ്. ആഴ്ച്ചയില്‍ കഴിക്കുന്ന മദ്യം ഒന്നോ രണ്ടോ ഗ്ലാസ് വൈനാണെന്നും പഠനം വ്യക്തമാക്കുന്നു. പതിവായ മദ്യപാനം കുഞ്ഞിന്‍റെ ബുദ്ധിവികാസത്തിനും ആരോഗ്യത്തിനും ഹാനികരമാകുമെന്ന് ആരോഗ്യ നിര്‍ദേശങ്ങളുണ്ടെങ്കിലും അവഗണിക്കപ്പെടുന്ന മട്ടാണ്. 17,244 സ്ത്രീകളെയാണ് നാല് രാജ്യങ്ങളില്‍ നിന്ന് പഠനത്തിന് എടുത്തിരുന്നത്. യുകെ കേംബ്രിഡ്ഡ് യൂണിവേഴ്സിറ്റി ഡോ. ലിന്‍ഡ് ഒഖീഫ് ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
ആരോഗ്യ നിര്‍ദേശങ്ങള്‍ ഫപ്രദമായി നടപാക്കപ്പെടുന്നില്ലെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.ഗര്‍ഭാവസ്ഥയ്ക്ക് മുമ്പും ശേഷവും മദ്യപിക്കുന്നവരുടെ നിരക്കില്‍ അയര്‍ലന്‍ഡ് മുന്നിലുണ്ട്. തൊണ്ണൂറ് ശതമാനം പേരും ഗര്‍ഭാസ്ഥവയ്ക്ക് മുമ്പും ഗര്‍ഭാവസ്ഥയില്‍ 82ശതമാനം പേരും മദ്യം ഉപയോഗിക്കുന്നുണ്ട്. അമിതമായി മദ്യപിക്കുന്നവര്‍ 59ശതമാനം വരും അയര്‍ലന്‍ഡില്‍ ഇത് തന്നെ ഗര്‍ഭിണിയായിരിക്കുമ്പോഴും ചെയ്യുന്നവര്‍ 45ശതമാനവും ആണ്. അതേ സമയം ഇത് സര്‍വെയില്‍ പങ്കെടുത്തവരുടെ ഡാറ്റവെച്ചാണെന്നും യഥാര്‍ത്ഥ നിരക്ക് ഇതിലും വളരെ താഴെയാകാമെന്നും വ്യക്തമാക്കുന്നുണ്ട്.
മറ്റ് രണ്ട് പഠന പ്രകാരം ഗര്‍ഭകാലത്തുള്ള മദ്യപാനം സ്ത്രീകളില്‍ 20ശതമാനവും , 46ശതമാനവുമാണ്. മൂന്ന് ശതമാനം ഐറിഷ് സ്ത്രീകള്‍ മദ്യപിച്ച് ഉല്ലസിക്കുന്നവരുമാണ്. സ്ത്രീകളിലെ മദ്യ ഉപയോഗം എല്ലാ രാജ്യങ്ങളും കുറഞ്ഞിട്ടുണ്ട്. മദ്യപിക്കുന്ന സ്ത്രീകള്‍ തന്നെ പുകവലിക്കുന്നവരുമായി കാണപ്പെടുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പുകവലിക്കുന്ന സത്രീകളില്‍ ഭൂരിഭാഗവും മദ്യപിക്കുന്നവരുമാണ്. ഒട്ടുമിക്ക ക്ലിനിക്കുകളും സര്‍ക്കാര്‍ തല സംവിധാനങ്ങളും ഗര്‍ഭസമയത്ത് മദ്യപാനത്തിനെതിരെ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. വലിയ തോതിലുള്ള മദ്യപാനം ഗര്‍ഭസമയത്ത് കുറവാണെന്നതാണ് ആശ്വാസകരമായി ചൂണ്ടികാണിക്കുന്നത്. മൂന്ന് പഠനങ്ങളിലും ഈ നിരക്ക് കുറവാണ്.
കുറഞ്ഞ രീതിയിലുള്ള മദ്യത്തിന്‍റെ ഉപയോഗം ഗര്‍ഭസ്ഥശിശുവില്‍ എന്ത് മാറ്റം എന്ന് വരുത്തുന്നവെന്നത് ഇനിയും വ്യക്തമായി പഠിക്കേണ്ട വിഷയമാണ്. എന്നാല്‍ ഉയര്‍ന്ന തോതിലുള്ള മദ്യപാനം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിവുള്ളതാണ്. വിഷയത്തിലെ ഒരു പ്രശ്നം സ്ത്രീകള്‍ ഗര്‍ഭത്തിന്‍റെ ആദ്യഘടത്തില്‍ ഗര്‍ഭാവസ്ഥയെക്കുറിച്ച് അറിയാതിരിക്കുകയും മദ്യം നല്ല രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ്