വിദ്യാഭ്യാസ ചെലവ്..കുടുംബങ്ങള്‍ ശരാശരി €360 കടം വാങ്ങുന്നു

ഡബ്ലിന്‍: വിദ്യാഭ്യാസ ചെലവിന് വേണ്ടി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ ശരാശരി €360 കടം വാങ്ങുന്നവെന്ന് റിപ്പോര്‍ട്ടുകള്‍. പുസ്തകം, യൂണിഫോം, മറ്റ് ചെലവുകള്‍ എന്നിങ്ങനെ കുട്ടികളെ സ്കൂളില്‍ വിടുന്നതിന് കടം വാങ്ങാതെ തരമില്ലെന്ന അവസ്ഥയിലാണ് ഇത്തരം കുടുംബങ്ങള്‍. സ്കൂളിലെത്തുന്ന കുട്ടികളുടെ അഞ്ചില്‍ ഒരു കുടുംബം വീതം വിദ്യഭ്യാസ ചെലവിനായി കുടം വാങ്ങുന്നുണ്ട്. നാല് കുടുംബങ്ങളില്‍ ഒന്ന് വീതം കരുതല്‍ ധനം എടുത്താണ് സ്കൂള്‍ ചെലവ് നടത്തുന്നത്.

പന്ത്രണ്ട് ശതമാനം കുടുംബങ്ങളാകട്ടെ ക്രെഡിറ്റ് കാര്‍ഡുകളെയും ആശ്രയിക്കുന്നു. ക്രെഡറ്റ് യൂണിയനോ ബാങ്കോ ആശ്രയിച്ച് പണം കണ്ടെത്തുന്നവര്‍ ആറ് ശതമാനം വരും. രണ്ട് ശതമാനം ആണ് പലിശക്കാരെ ആശ്രയിക്കുന്നത്.

യൂണിഫോമിനായി ചെലവഴിക്കുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയതോതില്‍ കൂടിയിട്ടുണ്ട്. പ്രൈമറി വിദ്യാര്‍ത്ഥികളുടെ യൂണിഫോമിനുളള ചെലവ് €166 യൂറോ ആണ്. സെക്കന്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം ചെലവ് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ലീഗ് ഓഫ് ക്രെഡിറ്റ് യൂണിയന്‍ സര്‍വെ പ്രകാരം ഇത് എട്ട് യൂറോ കുറഞ്ഞ് €258ആണ്. മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പുസ്തക ചെലവ് ശരാശരി €213 ആണ് വരുന്നത്. ഒരു വര്‍ഷം മുമ്പ് €166 ആയിരുന്നു പുസ്തകങ്ങള്‍ക്ക് നേല്‍കേണ്ടിയിരുന്നത്. എന്നാല്‍ നാല് വര്‍ഷം മുമ്പ് പുസ്തക ചെലവ് €238ആയിരുന്നു.

പഠാനവശ്യത്തിനായി ചെലവ് കണ്ടെത്തുന്നതിന്‍റെ ഭാഗമായി മറ്റ് ബാധ്യകള്‍ അടച്ച് തീര്‍ക്കാത്ത കുടുംബങ്ങളുണ്ട്. പത്തൊമ്പത് ശതമാനം പേരും ക്രെഡിറ്റ് കാര്‍ഡ് ബില്ല് വൈകിപ്പിക്കുകയാണ് ചെയ്യുന്നത്. നിലവിലെ വായ്പ അടക്കുന്നത് വൈകിപ്പിക്കുന്നവര്‍ ഒമ്പതില്‍ ഒരാള്‍ വീതമാണ്. 29% പേരും അവശ്യ സേവനങ്ങളുടെ ബില്‍ അടക്കുന്നത് വൈകിപ്പിക്കുന്നു. ഭക്ഷണം പോലുള്ളവയില്‍ ചെലവ് ചുരുക്കി വിദ്യഭ്യാസത്തിനായി പണം കണ്ടെത്തുന്നവര്‍ ആറില്‍ ഒന്ന് വീതമാണ്. ഇത് കൂടെ ഹോളിഡേ യാത്രകളും മറ്റും ഒഴിവാക്കുന്നവരും ഉണ്ട്.

സ്കൂളുകളിലേക്ക് നല്‍കേണ്ട തുക ഇത് കൂടാതെയുണ്ട്. ഇതാകട്ടെ വിദ്യാര്‍ത്ഥിയും അധ്യാപകരും തമ്മിലുള്ള ബദ്ധത്തെ ബാധിക്കുമെന്ന ഭയത്താല്‍ രക്ഷിതാക്കള്‍ നല്‍കുകയും ചെയ്യും. പത്തില്‍ ഏഴ് പേരും സ്കൂളിന് സ്വമേധയാ പണം നല്‍കുന്നുണ്ട്. ശരാശരി ഒരു കുട്ടിക്ക്€112 എന്ന നിരക്കിലാണ് സ്കൂളുകളിത് പിരിച്ചെടുക്കുന്നത്. നേരത്തെ €119 ആയിരുന്നു.

നാലില്‍ ഒരു രക്ഷിതാവ് സ്കൂള്‍ കുട്ടികളുടെ യൂണിഫോം, ചെരുപ്പ് തുടങ്ങിയവയ്ക്കുള്ള അലവന്‍സിന് തങ്ങള്‍ അര്‍ഹരാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ എട്ടില്‍ ഒരാള്‍ മാത്രമാണ് സര്‍ക്കാര്‍ ആനുകൂല്യത്തിനെ ചെലവുകള്‍ നടത്തിക്കൊണ്ട് പോകാന്‍ മാര്‍ഗമായി കാണുന്നുള്ളൂ. അര്‍ഹതയുള്ളവില്‍ 15% പേരുംപറയുന്നത് നല്‍കുന്ന സഹായം മതിയായതല്ലെന്നുമാണ്.

Share this news

Leave a Reply

%d bloggers like this: