ഡബ്ലിന്‍: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ജൂലൈ 18, 19 തീയതികളില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു.18 ശനിയാഴ്ച വൈകിട്ട് 6 മണിക്ക്താല സെ.ഇഗ്നേഷ്യസ് നൂറോന യാക്കോബായ സുറിയാനി ഇടവകയില്‍ ശ്രേഷ്ട ബാവയ്ക്ക് സ്വീകരണം നല്‍കും.
19 ഞായറാഴ്ച രാവിലെ 9:30 ന് ഡബ്ലിന്‍ സെ.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ സ്വീകരണവും ശ്രേഷ്ട ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ബാവയുടെ 87-ാം ജന്മദിനാഘോഷവും നടത്തപ്പെടും. വൈകിട്ട് 6 ന് വാട്ടര്‍ഫോര്‍ഡ് സെ.മേരീസ് യാക്കോബായ സുറിയാനി ഇടവകയില്‍ സ്വീകരണം നല്‍കും .അയര്‍ലണ്ടിലെ ഹൃസ്വ സന്ദര്‍ശനം പൂര്‍ത്തിയാക്കി ബാവ ജൂലൈ 20 ന് മടങ്ങും.
പോള്‍ പീറ്റര്‍