‘സെയ്ഫ് സെല്‍ഫി’ ക്യാംപെയിനുമായി റഷ്യ

മോസ്‌കോ: സെല്‍ഫി എടുക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ രാജ്യത്ത് പുതിയ ക്യാംപെയ്ന്‍ നടത്തി ശ്രദ്ധ നേടുകയായിരുന്നു റഷ്യന്‍ പോലീസ്. ‘സെയ്ഫ് സെല്‍ഫി’ എന്നു പേരിട്ടിരിക്കുന്ന ക്യംപെയ്‌നിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ പൊതുജനത്തിന്റെ മരണത്തിന് കാരണമാകുന്നത് ഒഴിവാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. രാജ്യത്തെ ‘സെല്‍ഫി അപകടങ്ങളുടെ’ എണ്ണം ഓരോ മാസവും വര്‍ധിക്കുന്നതാണ് അധികൃതരെ വ്യത്യസ്തമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ക്യംപെയ്‌ന്റെ ഭാഗമായി നിരവധി നിര്‍ദേശങ്ങളാണ് പോലീസ് പൊതുജനത്തിന് നല്‍കിയിരിക്കുന്നത്. റെയില്‍/റോഡ് ട്രാക്കുകളില്‍നിന്നുള്ളവ, ഉയരങ്ങളില്‍ അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ളവ, തോക്കുകള്‍ പോലുള്ള ആയുധങ്ങളുമായി നില്‍ക്കുന്നവ തുടങ്ങിയ സെല്‍ഫികള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

കടുത്ത സെല്‍ഫി പ്രേമം മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ റഷ്യയില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായും 100ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് കണക്ക്. അപകടകരമായ സെല്‍ഫി എടുക്കുന്നതിന് ഇടയില്‍ മോസ്‌കോയില്‍ പാലത്തിന് മുകളില്‍നിന്നും ഒരു യുവതി വീണു മരിച്ചതാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടു ചെയ്ത അവസാന വാര്‍ത്ത. പുതിയ സാങ്കേതികവിദ്യകള്‍ വളരുന്നതിന് അനുസരിച്ച് അപകട സാധ്യതകളും കൂടുകയാണെന്ന കാര്യം പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ലെന്നാണ് അധികൃതരുടെ വാദം.

Share this news

Leave a Reply

%d bloggers like this: