സാന്റിയാഗോ: സ്വകാര്യ ആവശ്യത്തിനായി കഞ്ചാവ് വളര്‍ത്താന്‍ അനുമതി നല്‍കുന്ന ബില്‍ ചിലി പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി. ഒരു വീട്ടില്‍ പരമാവധി ആറ് ചെടികള്‍ വളര്‍ത്താനാണ് പുതിയ നിയമം അനുവാദം നല്‍കുന്നത്.
ഇതുവരെ കഞ്ചാവ് വളര്‍ത്തുന്നതും വില്‍ക്കുന്നതും 15 വര്‍ഷം വരെ തടവ് കിട്ടുന്ന ശിക്ഷയായിരുന്നു ചിലിയില്‍. ആരോഗ്യ കമ്മീഷന്റേയും സെനറ്റിന്റേയും അനുമതി ലഭിച്ചാല്‍ ബില്‍ നിയമമാകും. 39 നെതിരെ 68 വോട്ടുകള്‍ക്കാണ് അധോസഭ ബില്ല് പാസാക്കിയത്.
പല രാജ്യങ്ങളും കഞ്ചാവ് വളര്‍ത്തുന്നത് നിയമപരമായി അംഗീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ 20 സംസ്ഥാനങ്ങളില്‍ മരുന്ന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഞ്ചാവ് വളര്‍ത്താന്‍ അനുമതിയുണ്ട്. ജമൈക്കയും ഉറുഗ്വയും കഞ്ചാവ് ഉപയോഗിക്കുന്നത് നിയമപരമായി അനുവദിച്ച രാജ്യങ്ങളാണ്. ഉറുഗ്വയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കഞ്ചാവ് മാര്‍ക്കറ്റ് രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചിരുന്നു.