ഗര്‍ഭഛിദ്രം കുറ്റകരമാക്കുന്നത് എടുത്തുകളിയുന്നതിന് ഐറിഷ് ജനത അനുകൂലമെന്ന് സര്‍വെ

ഡബ്ലിന്‍: ഗര്‍ഭഛിദ്രം കുറ്റകരമായി കാണുന്നത് മാറ്റം വരുത്തണമെന്ന് മൂന്നില്‍ രണ്ട് പേരും ചിന്തിക്കുന്നതായി സര്‍വെ. റെഡ് സി ആംനെസ്റ്റി ഇന്‍റര്‍നാഷണലിന് വേണ്ടി നടത്തിയതാണ് സര്‍വെ. 25% ശതമാനം പേരാണ് കുറ്റകൃത്യമല്ലാതാക്കുന്നതിനുള്ള തീരുമാനത്തിന് എതിരാണ്. അതേ സമയം 81% പേരും നിയമപരമായി ഛിദ്രം അനുവദിക്കുന്നതിന് അനുകൂല സമീപനമാണ് എടുത്തിട്ടുള്ളത്.

അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് കുറ്റകരമാണെന്ന് അറിയാത്തവരാണ് 64%ശതമാനം പേരെന്നും സര്‍വെ വ്യക്തമാക്കുന്നു. പത്ത് ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് ഗര്‍ഭഛിദ്രം നടത്തിയാല്‍ പതിനാല് വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാമെന്ന് അറിയുന്നത്. അതേ സമയം തന്നെ 70% പേരും ബലാത്സംഗം മൂലം ഗര‍്‍ഭം ധരിക്കുക, ഗര്‍ഭിണിയുടെ ആരോഗ്യപ്രശ്നങ്ങള്‍ , ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് മരണകാരണമാകാവുന്ന തകരാറുകള്‍ കാണപ്പെടുക തുടങ്ങിയ വിഷയത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കണെന്ന് അഭിപ്രായക്കാരാണ്.

65 വയസ് പ്രായമുള്ളവര്‍ക്കിടയില്‍ ഗര്‍ഭിഛിദ്രം കുറ്റകരമാണെന്ന് അറിയുന്നവര്‍ കുറവാണ്. 55 വയസ് പ്രായമുള്ള ഗ്രൂപ്പില്‍ പ്രധാന അഭിപ്രായം ജയില്‍ശിക്ഷ വേണ്ടതില്ലെന്നതാണ്. ഇവര്‍ ഗര്‍ഭഛിദ്രത്തിന് അനുകൂലമല്ല. 31%ശതമാനം പേരാണ് ഗര്‍ഭഛിദ്രത്തിനെതിരെ നിലപാടെടുക്കുന്നത്. സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷയും വേണമെന്ന് ഇവര്‍ വാദിക്കുന്നു. ഏഴ് ശതമാനം പേര്‍ പതിനാല് വര്‍ഷം വരെ തടവ് നിര്‍ബന്ധമായും വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ്.

13% പേര്‍ ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍മാരെ ജയിലിലാക്കണമെന്ന് നിലപാടെടുക്കുന്നു.ക്രിമിനല്‍ കുറ്റമായി ഗര്‍ഭഛിദ്രത്തെ കാണുന്നത് സ്ത്രീകളില്‍ പാപബോധത്തിനും മാനസികമായ പിരിമുറുക്കത്തിനും കാരണമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ കടുത്ത നിയമം മൂലം ഗര്‍ഭഛിദ്രം എന്നത് സുരക്ഷിതമല്ലാത്ത മാര്‍ഗമായി തീര്‍ന്നിരിക്കുന്നു. അറുപത്തിയഞ്ച് ശതമാനം പേരാണ് നിയമങ്ങളിലെ നിയന്ത്രണം സ്ത്രീകളുടെ സുരക്ഷയെ അവതാളത്തിലാക്കുമെന്ന് പറയുന്നത്. സര്‍വെയിലെ ഫലം വ്യക്തമാക്കുന്നത് നിയമത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമായിട്ടുണ്ടെന്നാണ്.

രാജ്യത്തെ ജനങ്ങള്‍ക്ക് കുറെ കൂടി വ്യക്തമായ ധാരണഈ വഷയത്തില്‍ കൈവരിക്കുന്നതായും ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ അയര്‍ലന്‍ഡ് എക്സിക്യൂട്ടീവ്ഡയറക്ടര്‍ കോം ഓ ഗോര്‍മാന്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയക്കാരെക്കാളും വേഗത്തിലാണ്ജനങ്ങള്‍ ഇക്കാര്യത്തില്‍ നിലപാടിലെത്തുന്നത്.

Share this news

Leave a Reply

%d bloggers like this: