സ്‌കൂള്‍മുറ്റത്തെ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു;മറ്റൊരു വിദ്യാര്‍ഥിക്ക് ഗുരുതരപരിക്ക്,സംഭവം ഡിഇഒ അന്വേഷിക്കും

സ്‌കൂള്‍മുറ്റത്തെ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു;മറ്റൊരു വിദ്യാര്‍ഥിക്ക് ഗുരുതരപരിക്ക്,സംഭവം ഡിഇഒ അന്വേഷിക്കും

കോഴിക്കോട്: സ്‌കൂള്‍ മുറ്റത്തു നിന്ന തെങ്ങു വീണ് വിദ്യാര്‍ഥി മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥി ഷജീല്‍ അഹമ്മദാണ് മരിച്ചത്. പരിക്കേറ്റ ദീക്ഷിതിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ സ്‌കൂള്‍ മുറ്റത്തു കളിക്കുന്നതിനിടെ വീശിയ ശക്തമായ കാറ്റില്‍ തെങ്ങു വീഴുകയായിരുന്നു. മരിച്ച കുട്ടിയുടെ തലയിലേയ്ക്കാണ് തെങ്ങു വീണത്. മറ്റ് കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ഓടിയെത്തിയാണ് രണ്ടു വിദ്യാര്‍ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തി അരമണിക്കൂറിന് ശേഷം ഷജീല്‍ മരിച്ചു. മൃതദേഹം മിംസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മീഞ്ചന്ത അരക്കില്ലെത്താണ് മരിച്ച വിദ്യാര്‍ഥിയുടെ വീട്. സംഭവം ഡിഇഒ അന്വേഷിക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: