മലപ്പുറം: കോട്ടക്കലില്‍ 13 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും രണ്ടാനച്ഛനുമടക്കം 12 പേര്‍ അറസ്റ്റില്‍ . കുട്ടിയുടെ അനുജത്തിയെ പീഡിപ്പിച്ചതിന് സഹോദരനെതിരെ കോട്ടക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നു 55 കാരനടക്കം 11 പേരും 60 കാരനായ ഇടനിലക്കാരനും കുട്ടിയുടെ അമ്മയും വളര്‍ത്തച്ഛനുമടക്കം 12 പേരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കന്നത്.
കുട്ടിയെ 3000 രൂപക്ക് കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു . കൂട്ടിയുടെ മൊഴിയുടേയും അമ്മയേയും വളര്‍ത്തച്ഛനേയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. 40 പേരോളം തന്നെ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു . എന്നാല്‍ കേസില്‍ ഇനി 3 പേരെ കൂടിയേ പിടി കൂടാനുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി
കുട്ടിയുടെ 12 കാരിയായ അനുജത്തിയെ സഹോദരന്‍ തന്നെ പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നു. ഈ സംഭവത്തില്‍ 18 കാരനായ സഹോദരനെ പൊലീസ് കസ്റ്റഡിയിലെട്ടുത്തിട്ടുണ്ട്. പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
-എജെ-