വാടകഗര്‍ഭപാത്രത്തിലൂടെ അമ്മമാരാകുന്നവര്‍ക്ക് മറ്റേണിറ്റി ബെനഫിറ്റ് നിഷേധിക്കുന്നതിനെതിരെ IHREC

ഡബ്ലിന്‍: വാടകഗര്‍ഭത്തിലൂടെ അമ്മമാരാകുന്ന സ്ത്രീകള്‍ക്ക് മറ്റേണിറ്റി ബെനഫിറ്റ് നിഷേധിക്കുന്നതിനെതിരെ ഐറിഷ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി കമ്മീഷന്‍(IHREC). എല്ലാ അമ്മമാര്‍ക്കും മറ്റേണിറ്റി ബെനഫിറ്റ് ലഭിക്കുന്നതിന് തുല്യ പരിഗണന നല്‍കുന്ന രീതിയില്‍ Equal Status Acst ഭേദഗതി ചെയ്യണമെന്ന് IHREC ആവശ്യപ്പെട്ടു.

വാടകഗര്‍ഭപാത്രത്തിലൂടെ അമ്മയായ സ്ത്രീയ്ക്ക് മറ്റേണിറ്റി ബെനഫിറ്റ് നിഷേധിച്ചതിനോടനുബന്ധിച്ച് നടന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. വാടകഗര്‍ഭത്തിലൂടെ അമ്മയാകുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കണമെന്നും ഇതിന് നിയമത്തില്‍ മാറ്റം വരുത്തണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. ശസ്ത്രകിയയിലൂടെ ഗര്‍ഭപാത്രം നീക്കം ചെയ്ത യുവതിയ്ക്ക് സോഷ്യല്‍ പ്രോട്ടക്ഷന്‍ വകുപ്പ് മറ്റേണിറ്റി ഗ്രാന്റ് നിഷേധിക്കുകയായിരുന്നു. ഡോഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ത്രീകള്‍ക്കെതിരെയുള്ള വേര്‍തിരിവ് അവസാനിപ്പിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ചീഫ് കമ്മീഷണര്‍ എമിലി ലോഗന്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: