ഇബ്രാഹിം ഹാലാവയുടെ മോചനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഫ്‌ലാനഗന്‍

 

ഡബ്ലിന്‍: ഈജിപ്റ്റില്‍ തടവില്‍ കഴിയുന്ന ഇബ്രാഹിം ഹാലാവയുടെ മോചനത്തിനായി സര്‍ക്കാര്‍ ഔദ്യോഗിക അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി ചാര്‍ളി ഫ്‌ലാനഗന്‍. ഡബ്ലിന്‍കാരനായ ഹാല്‍വയെ മോചിപ്പിക്കുന്നതിനായി സര്‍ക്കാരിന് നിരവധി മാര്‍ഗങ്ങളുണ്ടെന്ന് ലണ്ടന്‍ ആസ്ഥാനമായ ഒരു നിയമസ്ഥാപനം അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ഫ്‌ലാനഗന്‍  ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.

കെയ്‌റോയില്‍ രാഷ്ട്രീയ സമരം നടത്തിയതിന് അറസ്റ്റ് ചെയ്ത 19 കാരനായ ഹാല്‍വ രണ്ടുവര്‍ഷത്തോളമായി ജയിലിലാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ presidential decree യ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് ഫ്‌ലാനഗന്‍  വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: