റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റിനെ പീഡിപ്പിച്ച കൊറിയോഗ്രാഫര്‍ പോലീസ് പിടിയില്‍; പീഡിപ്പിച്ചത് സിനിമാ നടിയാക്കാമെന്ന് വ്യാമോഹിപ്പിച്ച്

 

റിയാലിറ്റി ഷോകളുടെ വില കളയിപ്പിച്ച കോറിയോഗ്രാഫര്‍ പിടിയില്‍. മഴവില്‍ മനോരമയിലെ ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയെ പീഡിപ്പിച്ച കേസിലാണ് കൊറിയോഗ്രാഫറായ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി സെയ്‌നുലാബിദ് (27) എന്ന ഷാനു മാസ്റ്ററെ പോലീസ് അറസ്റ്റുചെയ്തത്.

ഡി 4 ഡാന്‍സിലെ ഫൈനലിസ്റ്റും വടക്കാഞ്ചേരി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയേയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയും സിനിമകളിലും സ്‌റ്റേജ് ഷോകളിലും മികച്ച അവസരങ്ങള്‍ നല്‍കാമെന്നു തെറ്റിദ്ധരിപ്പിച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എറണാകുളം, ചാവക്കാട്, ഗുരുവായൂര്‍, വടക്കാഞ്ചേരി, പാലക്കാട് എന്നിവിടങ്ങളില്‍ കൊണ്ടു പോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഒരുമാസം മുമ്പാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ നിശാന്തിനിക്കു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി കൊടുത്തത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാനു മാസ്റ്ററെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡു ചെയ്ത ഷാനുമാസ്റ്ററെ ചാവക്കാട് സബ്ജയിലിലേക്കു മാറ്റി.

താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോകള്‍ക്ക് ഉള്‍പ്പെടെ കോറിയോഗ്രഫി ചെയ്തിട്ടുള്ള വ്യക്തിയാണ് ഷാനു മാസ്റ്റര്‍.

Share this news

Leave a Reply

%d bloggers like this: