ഡബ്ലിന്‍: ജിപിമാരെ കാണുന്നതിന് വരുന്ന ചെലവ് €39- €55 വരെയെന്ന് സര്‍വെ. ലിതറിം കൗണ്ടിയിലാണ് ഏറ്റവും കുറഞ്ഞ നിരക്കുള്ളത്. ഡബ്ലിനിലാകട്ടെ ഏറ്റവും ഉയര്‍ന്ന ചെലവും അനുഭവപ്പെടുന്നു. 670 ജിപി ക്ലിനിക്കുകളില്‍ നിന്നുള്ള കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് നിഗമനങ്ങള്‍.
ആറ് വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യസേവനം നല്‍കാമെന്ന് എച്ച്എസ്ഇയുമായി കരാറിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ക്ക് സ്വകാര്യഫീസ് ഇടാക്കാനാവാത്ത സ്ഥിതി വിശേഷം ഉണ്ടാകും. €125 കാപിറ്റേഷന്‍ ഫീസ് ആയിരിക്കും ഇവര്‍ക്ക് ലഭിക്കുക. അമ്പത് യൂറോയാണ് ശരാശരി പ്രവൈറ്റ് ഫീസ് ജിപിമാര്‍ ഈടാക്കുന്നത്. 2013 ല്‍ നടത്തിയ സമാനമായ സര്‍വെയില്‍ ഫീസ് ഇനത്തില്‍രണ്ട് ശതമാനം വര്‍ധനഉണ്ടായത് വ്യക്തമായിരുന്നു.
സര്‍വെയില്‍ പങ്കെടുത്തവരില്‍ നാലില്‍ മൂന്ന് ജിപമാരും കുട്ടികള്‍ക്കുള്ള സൗജന്യ സേവനത്തിന് കരാര്‍ ഒപ്പിട്ടവരാണ്. അതേ സമയം പത്ത് ജിപിമാരില്‍ ഒമ്പത് പേരും കുട്ടികളുടെ സൗജന്യ ജിപി സേവനത്തിന് അനുകൂലവും അല്ല. മറ്റൊരു സര്‍വേയിലേത് പ്രകാരം കുട്ടിയൊന്നിന് 3.5 തവണയാണ് ഒരു വര്‍ഷത്തില്‍ രക്ഷിതാക്കള്‍ ജിപമാരെ സമീപിക്കുന്നത്. എന്നാല്‍ പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളുടെ കണക്കെടുത്താല്‍ ഒരു വര്‍ഷം പന്ത്രണ്ട് തവണയെങ്കിലും കുട്ടികള്‍ ഡോക്ടറെ സമീപിക്കുന്നുണ്ട്.
അഞ്ചില്‍ ഒരു രക്ഷിതാവ് വീതം തൊണ്ടയിലോ ചെവിയിലോ അണുബാധയുണ്ടായാല്‍കുട്ടികളെയും കൊണ്ട് ഡോക്ടറെ കാണുന്നത് ഒരു മാസത്തില്‍ നാല് തവണവീതമായിരിക്കും, വര്‍ഷത്തില്‍ രണ്ട് തവണയോ അഞ്ച് തവണയോ വരെയാണ് കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് ജിപിമാരെ പലരും കാണുന്നത്.