വ്യാപം കേസ് സിബിഐയ്ക്ക് വിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ വ്യാപം കേസ് സിബിഐക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവായി. ദുരൂഹ മരണങ്ങളും നിയമന അഴിമതിയും അടക്കം കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാനാണ് സുപ്രീം കോടതി ഉത്തരവ്. വ്യാപം കേസില്‍ ദുരൂഹ മരണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനെതിരെ അടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ ശുപാര്‍ശ പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ സമാനമായ ഹര്‍ജികളുള്ളത് കൊണ്ട് തീരുമാനം പരമോന്നത കോടതിക്ക് വിടുകയായിരുന്നു. ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി കേസ് കേന്ദ്ര ഏജന്‍സിക്ക് വിട്ടു. അന്വേണത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടം വേണമോ എന്ന് പിന്നീട് തീരുമാനിക്കും.

പ്രതികളും സാക്ഷികളുമടക്കം 28 പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് വ്യാപം കേസ് രാജ്യത്ത് ചര്‍ച്ചയായി മാറിയത്. കേസുമായി ബന്ധമുള്ള നാല്‍പ്പതിലേറെപ്പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചുവെന്നാണ്അനൗദ്യോഗിക കണക്കുകള്‍.

Share this news

Leave a Reply

%d bloggers like this: